തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അർത്ഥമാക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. (08.04.2022 time : 1.pm )
advertisement
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വേനലിൽ 'കൂൾ 'ആകാം; ഈ യോഗാസനങ്ങൾ ശീലമാക്കൂ
ശരീരത്തിനും മനസിനും ഉന്മേഷവും ഊർജവും പകരുന്ന വ്യായാമമാണ് യോഗ (Yoga). ഓരോ യോഗാസനങ്ങൾക്കും അതിന്റേതായ ഗുണങ്ങളുണ്ട്. പ്രായഭേദമില്ലാതെ എല്ലാവർക്കും യോഗ പരിശീലിക്കാം. യോഗ ശീലമാക്കുന്നതിലൂടെ നമ്മുടെ ദൈനംദിന ജീവിതത്തിനു വരെ അടുക്കും ചിട്ടയും ഉണ്ടാകുന്നു.
ചുട്ടുപൊള്ളുന്ന വേനലിൽ ശരീരത്തിനെയും മനസിനെയും കൂൾ ആക്കാൻ ചെയ്യുന്ന യോഗാസനങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അവ ഏതൊക്കെയാണെന്നു നോക്കാം.
1. ആനന്ദാസനം (Anantasana)
ഒരു വശത്തേക്ക് കിടന്നുകൊണ്ട് ആരംഭിക്കുക. കണങ്കാൽ തറയിലേക്ക് അമർത്തുക. ഈ സമയത്ത്, വലതു കൈ വളച്ച്, കൈപ്പത്തി ഉപയോഗിച്ച് നിങ്ങളുടെ തല താങ്ങുക. ഇടത് കാൽ വായുവിൽ ഉയർത്തി ഇടതു കൈ ഉപയോഗിച്ച് നേരെ പിടിക്കാൻ ശ്രമിക്കുക. ഈ യോഗ പരിശീലിക്കുന്നതിലൂടെ ആസനം ഇടുപ്പ്, കാലുകൾ, ഇടുപ്പ് എന്നിവ നിവരുകയും ശരീരത്തിന്റെ പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാനും ഈ യോഗ സഹായകരമാണെന്ന് പറയപ്പെടുന്നു.
2. താടാസനം (Tadasana)
ശരീരത്തിന് പുത്തൻ ഉണർവ് നൽകുന്ന യോഗാസനമാണിത്. പാദങ്ങൾ പരസ്പരം അടുപ്പിക്കുക. കൈകൾ ശരീരത്തിന്റെ മുൻവശത്തായി കോർത്തു പിടിക്കുക. ശേഷം, ശ്വാസം എടുത്തുകൊണ്ട് കൈകൾ മുകളിലേക്ക് ഉയർത്തുക. തലയ്ക്ക് മുകളിൽ കൈകൾ നീട്ടി നമസ്‌തേ പോസ് ചെയ്യുക. കുറച്ച് സെക്കൻഡുകൾക്കുള്ള തൽസ്ഥിതിയിൽ തുടരുക. ഇടക്ക് വിശ്രമിക്കുകയും ആവർത്തിക്കുകയും ചെയ്യുക.
3. ഉസ്ത്രാസനം (Ustrasana)
ഈ ആസന വെറും വയറ്റിൽ ചെയ്യാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. രക്തയോട്ടം ക്രമീകരിക്കാനും ഉസ്ത്രാസന സഹായിക്കുമെന്ന് പറയപ്പെടുന്നു. നടുവ് നിവർത്തി പിടിച്ച് മുട്ടുകുത്തി നിന്നുകൊണ്ട് ആരംഭിക്കുക. കണങ്കാൽ തറയിൽ അമർത്തിപ്പിടിക്കുക. കൈപ്പത്തി കൊണ്ട് നിങ്ങളുടെ കണങ്കാലിൽ സ്പർശിച്ചുകൊണ്ട് പിന്നിലേക്ക് വളയുക. കൈകൾ നേരെ പിടിച്ചും തല പിന്നിലേക്ക് വെച്ചും കഴിയുന്നത്ര വളയുക.
4. ശവാസനം (Savasana)
ശരീരത്തിന്റെയും മനസ്സിന്റെയും സമന്വയം വേണ്ട വ്യായാമ മുറയാണിത്. ലളിതമെന്ന് തോന്നുമെങ്കിലും ബാഹ്യലോകത്തിൽ നിന്ന് മനസിനെ ഏകാഗ്രമാക്കി വേണം ശവാസന ചെയ്യാൻ. പായയിൽ മലർന്ന് കിടക്കുക. കാലുകൾ അകത്തി വയ്ക്കുക. കൈകൾ ശരീരത്തിൽ നിന്നും അകറ്റി വയ്ക്കണം. 10 മുതൽ 15 മിനിറ്റ് വരെ ഈ സ്ഥാനത്ത് തുടരുക, പക്ഷേ ഉറങ്ങാതിരിക്കുക എന്നതാണ് നിങ്ങൾക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
5. ആഞ്ജനേയാസനം (Anjaneyasana)
കൈകളുടെ പിന്തുണയോടെ നായ നിൽക്കുന്നതുപോലെ നിൽക്കു. ശേഷം വളഞ്ഞ കാൽമുട്ടിനൊപ്പം നിങ്ങളുടെ വലതു കാൽ മുന്നിലേക്ക് കൊണ്ടുവരികയും മറ്റേ കാൽ പൂർണ്ണമായും നീട്ടി പുറകിലോട്ട് എടുക്കുകയും ചെയ്യുക. നടുവ് നിവർത്തി പിടിക്കുക. ഈ സമയത്ത് കൈപ്പത്തികൾ ചേർത്ത് അവയെ നിങ്ങളുടെ തലയ്ക്ക് മുകളിൽ എടുത്ത് പിന്നിലേക്ക് വളയ്ക്കുക. താടി ഉയർത്തി പിടിക്കണം. 5 തവണ ശ്വാസോച്ഛാസം എടുക്കുക. തുടർന്ന് വിശ്രമിക്കുന്ന സ്ഥാനത്തേക്ക് മടങ്ങുക.