TRENDING:

മാൻഡസ് ചുഴലിക്കാറ്റ്; അടുത്ത മൂന്നു ദിവസം കേരളത്തിൽ മഴ ശക്തമായേക്കും; അഞ്ചു ജില്ലകളിൽ യെല്ലോ അലർ‌ട്ട്

Last Updated:

കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  ഡിസംബർ 12,13 തീയതികളിൽ മത്സ്യബന്ധനത്തിന്  പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മാൻഡസ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം കേരളത്തിൽ മഴ ശക്തമായേക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.
advertisement

കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  ഡിസംബർ 12,13 തീയതികളിൽ മത്സ്യബന്ധനത്തിന്  പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Also Read-മാൻഡസ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ 4 മരണം; കേരളത്തിലും മഴ ഭീഷണി

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദമാണ് മാൻഡസ്‌ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്.  തമിഴ്‌നാട്ടിൽ കനത്ത നാശമാണ് ചുഴലിക്കാറ്റ് വിതച്ചത്. മാമല്ലപുരത്ത് തീരം കടന്ന ചുഴലിക്കാറ്റ് നഗരത്തിലും സമീപപ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് മാൻഡസ്‌ തീരംതൊട്ടത്‌.

advertisement

യെല്ലോ അലർട്ട്

ഞായർ: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.

തിങ്കൾ: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചൊവ്വ: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാൻഡസ് ചുഴലിക്കാറ്റ്; അടുത്ത മൂന്നു ദിവസം കേരളത്തിൽ മഴ ശക്തമായേക്കും; അഞ്ചു ജില്ലകളിൽ യെല്ലോ അലർ‌ട്ട്
Open in App
Home
Video
Impact Shorts
Web Stories