തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം, ചെന്നൈ, ചെങ്കൽപേട്ട്, വെല്ലൂർ ജില്ലകളിലെ അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടാതെ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും പുതുച്ചേരിയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വടക്കൻ തീരദേശ തമിഴ്‌നാട്, പുതുച്ചേരി, ദക്ഷിണ തീരദേശ കാരക്കൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60-70 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ 80 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
advertisement
അതേസമയം, കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
