TRENDING:

വയനാട് ചൂരൽ മലയിൽ കനത്തമഴ; കബനി നദിയിൽ പ്രളയ സാധ്യത മുന്നറിയിപ്പ്: പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം

Last Updated:

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്: ചൂരൽമല മേഖലയിൽ കനത്ത മഴയെന്ന് റിപ്പോർട്ട്. അസാധാരണമായ നിലയിൽ നീരൊഴുക്കും വർധിച്ചു. ചൊവ്വാഴ്ച വൈകിട്ട് മുതൽ ശക്തമായ മഴയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.
News18
News18
advertisement

ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ കബനി നദിയിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് കബനി നദിയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കബനി നദിയുടെ കാക്കവയൽ സ്റ്റേഷൻ പരിധിയിലുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് ഏതാനും തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. എന്നാൽ, ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് അവര്‍ തിരികെയെത്തിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് ചൂരൽ മലയിൽ കനത്തമഴ; കബനി നദിയിൽ പ്രളയ സാധ്യത മുന്നറിയിപ്പ്: പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം
Open in App
Home
Video
Impact Shorts
Web Stories