കുഞ്ഞിന്റെ ചോറൂണ് സമയത്ത് പിതാവ് അടുത്തുണ്ടാകണമെന്ന് കാണിച്ചാണ് ഭാര്യ അഞ്ജു പരോൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കുഞ്ഞ് ജനിച്ചതിനെ തുടർന്ന് സജിത്തിന് പത്ത് ദിവസത്തെ പരോൾ കോടതി അനുവദിച്ചത്. ഈ മാസം 23 നും 26 നുമായിരുന്നു കുഞ്ഞിന്റെ ചോറൂണ് നിശ്ചയിച്ചിരുന്നത്. തുടർന്നാണ് സിജിത്തിന്റെ ഭാര്യയാണ് ഭർത്താവിന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവർക്ക് പരോൾ അനുവദിക്കുന്നത് അസാധാരണ സന്ദർഭങ്ങളിലാണെന്ന് കോടതി ചൂണ്ടികാട്ടി. സിജിത്തിന് ഭാര്യയുടെ പ്രസവ സമയത്ത് പരോൾ അനുവദിച്ചിരുന്നു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക് കുട്ടി ഉണ്ടായതിനു ശേഷമുള്ള എല്ലാ ചടങ്ങുകൾക്കും പരോൾ അനുവദിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഹർജി തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 29, 2025 4:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടി പി കൊലക്കേസ് പ്രതിയ്ക്ക് കുഞ്ഞിന്റെ ചോറൂണിന് ഹൈക്കോടതി പരോൾ നിഷേധിച്ചു