സംശയത്തിന്റെയും പിണക്കങ്ങളുടെയും കഥ പറഞ്ഞ വിജയരാഘവൻ നായകനായ ചിത്രം. ഏതാണ്ട് സമാനമായ ഒരു സംഭവം ഇതാ കൊച്ചിയിൽ.
88 കാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച 91 കാരനായ ഭര്‍ത്താവിന് ജാമ്യം ഹൈക്കോടതി അനുവദിച്ചു. അവസാന നാളുകളില്‍ ഭാര്യ മാത്രമേ കൂടെ ഉണ്ടാകൂ എന്നും കോടതി ഓര്‍മിപ്പിച്ചു. ഇരുവരും ഒരുമിച്ച് ജീവിത ഇന്നിങ്ങ്സ് സന്തോഷത്തോടെ പൂർത്തിയാക്കട്ടെയെന്നും ഉത്തരവ് നൽകിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നു പറഞ്ഞ് നിരന്തരം ബുദ്ധിമുട്ടിച്ചതിന്റെ പേരിലാണ് 88-കാരിയായ ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത് എന്ന് 91 കാരൻ പറയുന്നു.തുടർന്ന് വധശ്രമമടക്കമുള്ള കുറ്റങ്ങൾ ചുമത്തി പുത്തൻകുരിശ് പോലീസ് അറസ്റ്റുചെയ്ത പരാതിക്കാരൻ മാർച്ച് 21 മുതൽ ജയിലിലാണ്.
advertisement
ഭാര്യയാണ് തന്റെ കരുത്തെന്ന് ഹര്‍ജിക്കാരനും ഭര്‍ത്താവാണ് തന്റെ ശക്തിയെന്ന് ഭാര്യയും മനസിലാക്കണമെന്ന് കോടതി പറഞ്ഞു. പ്രായം ഇരുവരുടേയും സ്‌നേഹത്തിന്റെ മാറ്റുകൂട്ടിയതിനാലാണ് ഭര്‍ത്താവിനെ നിരന്തരം നിരീക്ഷിക്കുന്നത്. അതാണ് സംശയത്തിലേയ്ക്ക് എത്തിച്ചത്.
50,000 രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥ. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.