റോഡ് സുരക്ഷയുടെ കാര്യത്തിൽ കോടതിയാണോ സർക്കാരാണോ കൂടുതൽ വ്യാകുലപെടേണ്ടതെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥർക്കൊക്കെ ധാർഷ്ട്യവും അഹങ്കാരവുമാണ്. സർക്കാരും ഈ വിഷയത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എംജി റോഡുകളിൽ ഇത്രയുമേറെ കുഴികൾ ഉണ്ടായത് ആരുടെ കുറ്റം കൊണ്ടാണ്. ജില്ല കളക്ടർ എന്തു ചെയ്തു. എന്തെങ്കിലും നടപടി സ്വീകരിച്ചതായി പറയാനാവുമോ എന്നും കോടതി ചോദിച്ചു. ഒരു ജീവൻ നഷ്ടമായാൽ എന്ത് സംഭവിക്കാനാണെന്ന ഭാവമാണ് സർക്കാരിനെന്നും കോടതി പറഞ്ഞു.
കുഴികളുള്ള റോഡുകൾ റിബൺ ഉപയോഗിച്ച് മറയ്ക്കുന്നതാണ് പതിവ്, വിഷയത്തിൽ കളക്ടറുടെ റിപ്പോർട്ട് പോലും വന്നിട്ടില്ല. അമിക്കസ് ക്യൂറിയാണ് മരിച്ച കുട്ടിയുടെ കാര്യം കോടതിയുടെ ശ്രദ്ധയിലെത്തിച്ചതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
February 07, 2023 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല, ഇനി ഉത്തരവിറക്കിയിട്ട് കാര്യമില്ല': ഹൈക്കോടതി