TRENDING:

ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമെന്ന് ഹൈക്കോടതി

Last Updated:

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാര്‍ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് ഹൈക്കോടതി. നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
advertisement

also read:ബൈക്കിന് പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധം: ഇളവ് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാര്‍ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ഇത് കർശനമാക്കിയിരുന്നില്ല. അതേസമയം പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ ഉണ്ടായിരുന്ന ഇളവുകൾ ഇനി തുടരാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ നിയമം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമെന്ന് ഹൈക്കോടതി