മൂന്ന് പരാതികളാണ് ഇദ്ദേഹത്തിനെതിരെ ലഭിച്ചത്. ഈ പരാതികൾ പരിഗണിച്ച്, ഹൈക്കോടതിയുടെ രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡീഷ്യറി) അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചൊവ്വാഴ്ച ഈ റിപ്പോർട്ട് പരിഗണിക്കും. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജിക്ക് ഒരു വനിത രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. ജഡ്ജിയുടെ ചേമ്പറിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉദയകുമാറിനെ ഓഗസ്റ്റ് 20-ന് കൊല്ലം മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണലിലേക്ക് സ്ഥലം മാറ്റിയിരുന്നു. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ ജുഡീഷ്യൽ ചുമതലകൾ വഹിക്കരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തെ ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ സമാനമായ ആരോപണങ്ങൾ ഉയരുന്നത് നേരത്തെ സമാനമായ ആരോപണങ്ങൾ നേരിട്ട കോഴിക്കോട് ജില്ലയിലെ ഒരു ജഡ്ജിയെ ആറ് മാസത്തെ സസ്പെൻഷന് ശേഷം സർവീസിൽ തിരിച്ചെടുത്തിരുന്നു.
advertisement
ഹൈക്കോടതി ജഡ്ജിയായ ശോഭ അന്നമ്മ കോശിയാണ് ഈ സംഭവം അന്വേഷിച്ചത്. അധികൃതർ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കോടതി ജീവനക്കാർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇരയായ സ്ത്രീ പോലീസിലോ ആഭ്യന്തര പരാതി പരിഹാര സമിതിയിലോ പരാതി നൽകാത്തത് അന്വേഷണത്തെ തടസ്സപ്പെടുത്തി എന്നാണ് സൂചന.