രാവിലെയും വൈകിട്ടും കൊച്ചി നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടർന്നാണ് പോലീസ് നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് നിർദേശം നൽകിയത്.
അതേസമയം, സ്വകാര്യ ബസ്സുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം യോഗം ചേരണമെന്ന നിർദേശം പാലിക്കാത്തതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കോടതി നിർദേശിച്ചിട്ടും തുടർ നടപടികൾ ഉണ്ടാകാതിരുന്നത് കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി പറഞ്ഞു. സെപ്റ്റംബർ പത്തിനകം യോഗം ചേരണമെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 28, 2025 6:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിഗ്നല്‍ ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി