TRENDING:

പാലക്കാട് അന്നപൂർണേശ്വരി ക്ഷേത്രം ഏറ്റെടുക്കാൻ ദേവസ്വം ബോർഡിനോ കമ്മീഷണർക്കോ അധികാരമില്ല: ഹൈക്കോടതി

Last Updated:

ട്രസ്റ്റി ഭരിക്കുന്ന ക്ഷേത്രം ദേവസ്വം ബോർഡിന്റെ മേൽനോട്ട അധികാരം ഉപയോഗിച്ച് ഏറ്റെടുക്കാൻ നിയമം അനുശാസിക്കുന്നില്ലെന്ന് കോടതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: പുതുക്കോട് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രം ഏറ്റെടുത്തുകൊണ്ട് മലബാർ ദേവസ്വം കമ്മീഷണർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ദുർബലപ്പെടുത്തി.
News18
News18
advertisement

ക്ഷേത്രം ഏറ്റെടുത്ത് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുഖേന ഭരണം നടത്താൻ ദേവസ്വം കമ്മീഷണർ ഇറക്കിയ ഉത്തരവ് ആണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ദുർബലപ്പെടുത്തിയത്. ട്രസ്റ്റി നിയമിച്ച മാനേജർ ഭരിക്കുന്ന ക്ഷേത്രങ്ങളിൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാൻ ദേവസ്വം കമ്മീഷണർക്ക് അധികാരമില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെവിധി.

ട്രസ്റ്റി ഭരിക്കുന്ന ക്ഷേത്രം ദേവസ്വം ബോർഡിന്റെ മേൽനോട്ട അധികാരം ഉപയോഗിച്ച് ഏറ്റെടുക്കാൻ നിയമം അനുശാസിക്കുന്നില്ലയെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ മുഴുവൻ സമയ എക്സിക്യൂട്ടീവ് ഓഫീസറായി രത്‌മേഷ് എന്ന വ്യക്തിയെ നിയമിച്ച ഉത്തരവ് ചോദ്യംചെയ്ത് നടുവിൽ മഠം ഗ്രൂപ്പ് ഓഫ് ദേവസ്വം മാനേജരായി മൂപ്പിൽ സ്വാമിയാർ നിയമിച്ച എടമന വാസുദേവൻ നമ്പൂതിരി അഭിഭാഷകനായ കെ മോഹന കണ്ണൻ മുഖേന നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെവിധി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ട്രസ്റ്റ് നിയമിച്ച മാനേജർക്ക് ക്ഷേത്ര ഭരണം സുതാര്യമായി മുന്നോട്ടു കൊണ്ടുപോകാമെന്നും കോടതി ഉത്തരവിട്ടു . ജസ്റ്റിസ് രാജാവിജയരാഘവൻ ജസ്റ്റീസ് കെ വി ജയകുമാർ ഉൾപ്പെട്ട ഡിവിഷന്റെ താണ് വിധി

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് അന്നപൂർണേശ്വരി ക്ഷേത്രം ഏറ്റെടുക്കാൻ ദേവസ്വം ബോർഡിനോ കമ്മീഷണർക്കോ അധികാരമില്ല: ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories