ശബരിമലയിലെ നിലവിലെ തിരക്ക് വിലയിരുത്തി സ്‌പോട് ബുക്കിങ് വർധിപ്പിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് പോലീസ് കോ-ഓർഡിനേറ്ററും ചേർന്ന് കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതിയുടെ നിർദേശം.
സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട് വരുത്തുന്ന മാറ്റങ്ങൾക്ക് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ അനുമതി മുൻകൂട്ടി വാങ്ങണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.നിലവിൽ സ്പോട്ട് ബുക്കിങ് വഴി 5000 ഭക്തർക്കാണ് ഒരു ദിവസം ദർശനത്തിന് അനുമതി നൽകുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം സെക്ടർ തിരിച്ച് ഉൾക്കൊള്ളാവുന്ന ഭക്തരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ട്.
advertisement
പമ്പ മുതൽ സന്നിധാനം വരെ 66,936 പേരെയും പമ്പയിൽ 12,500 പേരെയും ദർശന കോംപ്ലെക്സിലും പരിസരത്തും 2500 പേരെയുമാണ് ഉൾക്കൊള്ളാൻ കഴിയുക. മാളികപ്പുറം ക്ഷേത്ര പരിസരത്ത് 800 പേരെയും ഫ്ലൈ ഓവറിൽ 1500, തിരുമുറ്റത്ത് 1200, ഭക്തരെയും ഉൾക്കൊള്ളും.
