CMRL മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ മൂന്നാം പ്രതിയായി SFIO കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം 775 പേജുള്ള കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതിൽ മൂവായിത്തിൽ അധികം എൻട്രികളിലായി നിരവധി ആളുകൾ പണം കൈപ്പറ്റിയിട്ടുള്ള വിവരങ്ങളും ഉൾപ്പെട്ടിരുന്നു.
ഇതിൻ്റെ പകർപ്പ് ആവശ്യപെട്ടുകൊണ്ട് ഷോൺ ജോർജ് SFIO കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയിൽ ഹർജ്ജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിൽ വിധി പറയാനിരിക്കേയാണ് പ്രസ്തുത രേഖകൾ ഷോൺ ജോർജിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് CMRL മാനേജ്മെൻ്റ് ഹൈകോടതിയിൽ നിന്നും സ്റ്റേ വാങ്ങിയത്. കേസ് കേരളാ ഹൈകോടതി പിന്നീട് പരിഗണിക്കും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 13, 2026 8:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CMRL മാസപ്പടി കേസിൽ കൈക്കൂലി വാങ്ങിയവരുടെ പേര് പുറത്തു വിടണമെന്ന ഷോൺ ജോർജിന്റെ ഹർജിക്ക് ഹൈക്കോടതി സ്റ്റേ
