കേരളത്തിലെ ചരിത്രം അഞ്ച് ഭാഗങ്ങളുള്ള പുസ്തകമായാണ് പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥപരമ്പരയുടെ
ഒന്നാം ഭാഗം ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും.
1942 ൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ സംഘടനാ സംവിധാനമനുസരിച്ച് കേരളപ്രാന്തം രൂപീകൃതമായ 1964 വരെയുള്ള ചരിത്രമാണ് ഒന്നാം ഭാഗത്തിലുള്ളത്.
പ്രവർത്തനത്തുടക്കത്തിന്റെയും വികാസത്തിന്റെയും വ്യാപനത്തിന്റെയും സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റത്തിന്റെയും വിവരണങ്ങൾ അടങ്ങിയ ഈ ഗ്രന്ഥത്തിൽ vതുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളുടെയും വിശദാംശങ്ങളുണ്ട്. പ്രധാന സംഭവങ്ങളുടെ നാൾവഴികളും ഇതിൽപെടും.
2025 സെപ്റ്റംബർ 26ന് വെള്ളിയാഴ്ച വൈകീട്ട് 6 ന് എറണാകുളത്ത് ആർഎസ്എസ് പ്രാന്തകാര്യാലയമായ ഇളമക്കര മാധവനിവാസിലാണ് പുസ്തക പ്രകാശനം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 21, 2025 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലെ ആർഎസ്എസിന്റെ ചരിത്രം പുസ്തകമാകുന്നു; അഞ്ച് ഭാഗങ്ങളായി പ്രസിദ്ധീകരിക്കും