TRENDING:

ഇന്ന് ഓശാന പെരുന്നാൾ: വിശുദ്ധ വാരത്തിന് തുടക്കം

Last Updated:

സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു

advertisement
കോട്ടയം: യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ ലോകം ഇന്ന് ഓശാന പെരുന്നാൾ ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടക്കും. ഇതോടെ ക്രൈസ്തവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട വിശുദ്ധ വാരത്തിനും (Holy Week) തുടക്കമായി.
News18
News18
advertisement

ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കോട്ടയം പാമ്പാടി ദയറായിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. യാക്കോബായ സഭയുടെ ജോസഫ് പ്രഥമൻ ബാവ കോട്ടയം പൊൻപള്ളി പള്ളിയിലെ ഓശാന ചടങ്ങുകളിൽ പങ്കെടുത്തു.

ഓശാന പെരുന്നാൾ അനുബന്ധിച്ച് കളമശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ് ഉണിച്ചിറയിലെ വിശുദ്ധ യൂദാ തദ്ദേവൂസ് ദേവാലയത്തിലെത്തി പ്രാർത്ഥനകളിൽ പങ്കെടുത്തിരുന്നു.

തൃശൂർ മാർത്ത് മറിയം കത്തീഡ്രലിലാണ് കേന്ദ്ര മന്ത്രി സുരേഷ്​ഗോപി എത്തിയത്. ഇവിടെയെത്തി പ്രാർത്ഥനകളിൽ പങ്കുചേർന്നശേഷമാണ് മടങ്ങിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇടുക്കി നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി റോഷി അ​ഗസ്റ്റിൻ പ്രാചാരണ തിരക്കുകൾക്കിടയിലും പതിവു തെറ്റിക്കാതെ പള്ളിയിലെത്തുകയും പ്രാർത്ഥനകളിൽ പങ്കെടുക്കയും ചെയ്തിരുന്നു. കട്ടപ്പന സെയിന്റ് ജോർജ് പള്ളിയിലെ പ്രാർത്ഥനയ്ക്കാണ് റോഷി അ​ഗസ്റ്റിൻ പങ്കെടുത്തത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇന്ന് ഓശാന പെരുന്നാൾ: വിശുദ്ധ വാരത്തിന് തുടക്കം
Open in App
Home
Video
Impact Shorts
Web Stories