TRENDING:

വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റത് കാര്യമാക്കിയില്ല; തിരുവനന്തപുരത്ത് പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു

Last Updated:

തന്റെ കൈയില്‍ പട്ടിയുടെ നഖം കൊണ്ടത് ഇവര്‍ ആരോടും പറയുകയോ വാക്സിന്‍ എടുക്കുകയോ ചെയ്തിരുന്നില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. നെടുമങ്ങാടിന് സമീപം ചെന്തുപ്പൂർ ചരുവിളാകത്ത് അനു ഭവനില്‍ ജയ്‌നി (44) ആണ് മരിച്ചത്. രണ്ടര മാസം മുന്‍പ് വളര്‍ത്തുനായ മകളെ കടിക്കുകയും ജയ്‌നിയുടെ കൈയ്യില്‍ മാന്തി മുറിവേല്‍പിക്കുകയും ചെയ്തിരുന്നു.
advertisement

ഇതിനു പിന്നാലെ മകൾക്ക് അന്ന് തന്നെ വാക്‌സിൻ എടുത്തുങ്കിലും നഖം കൊണ്ട് മുറിവേറ്റത് കാര്യമാക്കാതെ ജയ്‌നി വാക്സിൻ എടുത്തിരുന്നില്ല. എന്നാൽ ഒരു മാസം കഴിഞ്ഞ് ഈ നായ ചത്തു. തന്റെ കൈയില്‍ പട്ടിയുടെ നഖം കൊണ്ടത് ഇവര്‍ ആരോടും പറയുകയോ വാക്സിന്‍ എടുക്കുകയോ ചെയ്തിരുന്നില്ല. മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിറ്റേ ദിവസം അസ്വസ്ഥതകൾ കൂടിയപ്പോൾ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യ്തു. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും രോഗം സ്ഥിരീകരിച്ചതും. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജയ്നിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വൈകിട്ട് നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ സംസ്‌കരിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റത് കാര്യമാക്കിയില്ല; തിരുവനന്തപുരത്ത് പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories