TRENDING:

'പിറന്നാളാഘോഷമില്ലാത്ത കുട്ടി'; ദേശാഭിമാനിയിലെ ക്ലാസിഫൈഡ് പരസ്യം മലയാള മനോരമയിൽ എങ്ങനെ ഹൃദയസ്പർശിയായ വാർത്തയായി?

Last Updated:

ഒരുപത്രത്തിൽ വന്ന ക്ലാസിഫൈഡ് പരസ്യം മറ്റൊരു പത്രത്തിൽ എങ്ങനെയാണ് ഹൃദയസ്പർശിയായ ഒരു വാർത്തയായി മാറുന്നത് എന്നതിന് ഉദാഹരണമാണ് ഈ സംഭവം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എന്തിലും ഏതിലും വാർത്തയുടെ അംശം കണ്ടെത്താനുള്ള കഴിവാണ് ഒരു മാധ്യമപ്രവർത്തകന് വേണ്ടതെന്നാണ് ജേണലിസം ക്ലാസുകളിൽ പഠിപ്പിക്കുന്നത്. ഒരുപത്രത്തിൽ വന്ന ക്ലാസിഫൈഡ് പരസ്യം മറ്റൊരു പത്രത്തിൽ എങ്ങനെയാണ് ഹൃദയസ്പർശിയായ ഒരു വാർത്തയായി മാറുന്നത് എന്നതിന് ഉദാഹരണമാണ് ഈ സംഭവം.
advertisement

മലയാള മാധ്യമരംഗത്ത് 'പരമ്പരാഗത വൈരികൾ' എന്ന് കരുതപ്പെടുന്നവരാണ് മലയാള മനോരമയും ദേശാഭിമാനിയും. എന്നാൽ ദേശാഭിമാനിയിൽ വന്ന ഒരു പരസ്യമാണ് ഇന്ന് മനോരമ ഒന്നാന്തരമൊരു വാർത്തയാക്കിയിരിക്കുന്നത്. ഒരു മകനെ നഷ്ടപ്പെട്ടതിന്റെ വേദനയും മറ്റൊരു മകന്റെ ജനനത്തിന്റെ സന്തോഷവും ഒരേദിവസം അനുഭവിക്കേണ്ടിവരുന്ന കുടുംബത്തിന്റെ വാർത്തയാണ് മനോരമ വാർത്തയാക്കിയത്.

2014 ജൂണ്‍ ഏഴിനാണ് കാസർഗോഡ് കൊളത്തൂര്‍ പെര്‍ളടുക്കത്തെ കെ.കെ നാരായണന്റെയും സുഷമയുടേയും മകന്‍ സായന്ത് കൃഷ്ണ എന്ന കണ്ണന്‍ ഓട്ടോ അപകടത്തില്‍ മരിക്കുന്നത്. ഇത് കഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് മറ്റൊരു മകന്‍ ജനിച്ചു. കൃത്യമായി അതേ ഓർമദിനത്തിൽ. ഏകദേശം ഒരേ സമയത്തും. ആദ്യ മകന്റെ ഓർമദിനത്തിൽ പിറന്ന കണ്ണനെന്ന ഓമനപ്പേരില്‍ വിളിക്കുന്ന രണ്ടാമത്തെ കുട്ടിയുടേയും പേര് സായന്ത് കൃഷ്ണ എന്നാണ്.

advertisement

TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]DYFI പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും പിണറായി വിജയന്റെ മകള്‍ വീണയുടേയും വിവാഹം; തീയതി ഔദ്യോഗികമായി പിന്നീട് [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]

advertisement

ജൂണ്‍ ഏഴിന് ഒരു മകന്റെ വേര്‍പാടിന്റെയും മറ്റൊരു മകന്റെ പിറന്നാളിന്റെയും ചിത്രങ്ങള്‍ അടുത്തടുത്താണ് മാതാപിതാക്കള്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത്. പരസ്യം കണ്ടവര്‍ ഒറ്റനോട്ടത്തില്‍ അമ്പരന്നുവെങ്കിലും ഇവരെ അറിയാവുന്നവര്‍ കുഞ്ഞു സായന്തിനെ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ദേശാഭിമാനി കണ്ണൂർ എഡിഷനിൽ വന്ന ഈ പരസ്യത്തില്‍ നിന്നാണ് മനോരമ ഇന്ന് രണ്ട് സായന്ത് കൃഷ്ണമാരുടേയും കഥ കണ്ടെത്തുന്നതും പ്രസിദ്ധീകരിച്ചതും.

മൂത്ത മകന്റെ ഓർമദിനമായതുകൊണ്ടുതന്നെ കുഞ്ഞു സായന്തിന്റെ പിറന്നാളിന് ആഘോഷങ്ങളൊന്നുമില്ല. കൊളത്തൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നാരായണനും സുഷമയ്ക്കും മൂത്ത മകൾ കൂടിയുണ്ട്. പേര് സയന. ഇവരുടെ കുടുംബ ചിത്രവും മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിറന്നാളാഘോഷമില്ലാത്ത കുട്ടി'; ദേശാഭിമാനിയിലെ ക്ലാസിഫൈഡ് പരസ്യം മലയാള മനോരമയിൽ എങ്ങനെ ഹൃദയസ്പർശിയായ വാർത്തയായി?
Open in App
Home
Video
Impact Shorts
Web Stories