TRENDING:

ഉമ്മയുടെ സഹോദരിയെ ഫോൺ വിളിച്ചു; വിവാഹം നടന്ന് 50 ദിവസത്തിനുള്ളിൽ ഭാര്യയുടെ വാരിയെല്ല് ഭർത്താവ് അടിച്ചൊടിച്ചു

Last Updated:

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുതൽ തുടങ്ങിയ ദേഹോപദ്രവം പിന്നീട് ക്രൂരമായ അക്രമത്തിലേക്ക് മാറി. മാർച്ച് 17-ന് അറഫയുടെ ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചു എന്ന കാരണത്താലാണ് പ്രതി പ്രകോപിതനായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മർദ്ദിച്ച് വാരിയെല്ല് അടിച്ചൊടിച്ച ഭർത്താവ് റിമാൻഡിൽ. ചെമ്പഴന്തി കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫി (28)നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ചേങ്കോട്ടുകോണം ഷംനാദ് മൻസിൽ അറഫ നജുമുദ്ധീനെയാണ് ഇയാൾ ക്രൂരമായി ആക്രമിച്ചത്. വിവാഹം കഴിഞ്ഞ് 50 ദിവസത്തിനുള്ളിലാണ് ആക്രമണം.
News18
News18
advertisement

ഇക്കഴിഞ്ഞ ജനുവരി 25-നായിരുന്നു ആസിഫും അറഫയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുതൽ തുടങ്ങിയ ദേഹോപദ്രവം പിന്നീട് ക്രൂരമായ അക്രമത്തിലേക്ക് മാറി. മാർച്ച് 17-ന് അറഫയുടെ ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചു എന്ന കാരണത്താലാണ് പ്രതി പ്രകോപിതനായത്.

വീട്ടിലെ കിടപ്പുമുറിയിൽ വച്ച് അറഫയെ ഇരു കവിളിലും പലതവണ അടിക്കുകയും വലത് കാൽമുട്ടിൽ ചവിട്ടി ഇടിക്കുകയും മേശപ്പുറത്തിരുന്ന സ്പ്രേ കുപ്പി കൊണ്ട് നെഞ്ചിലും വാരിയെല്ലിലും തുടർച്ചയായി ആക്രമിക്കുകയുമായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്രൂരമർദനത്തിൽ അറഫയുടെ വാരിയെല്ല് പൊട്ടി. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് ആസിഫിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മയുടെ സഹോദരിയെ ഫോൺ വിളിച്ചു; വിവാഹം നടന്ന് 50 ദിവസത്തിനുള്ളിൽ ഭാര്യയുടെ വാരിയെല്ല് ഭർത്താവ് അടിച്ചൊടിച്ചു
Open in App
Home
Video
Impact Shorts
Web Stories