താൻ ഇപ്പോഴും ബി.ജെ.പി 'കാര്യകർത്ത' ആണെന്നും അതിൽ അഭിമാനമുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി. അതേസമയം ഇനി താൻ പൂർണമായും ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുകയാണെന്നും ശ്രീശാന്ത് ട്വീറ്റിലൂടെ വ്യക്തമാക്കി.
ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ശ്രീശാന്ത് തരൂരിനെ സന്ദര്‍ശിച്ചത്. വെള്ളിയാഴ്ച രാത്രി തരൂരിന്റെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
advertisement
തനിക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും വിലക്ക് നീക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെടുകയും ചെയ്തത് തരൂരാണെന്ന് ശ്രീശാന്ത് പറഞ്ഞു. അതിന് നന്ദി അറിയിക്കാനാണ് തരൂരിനെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും തരൂരിനെ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞിരുന്നു.
എം.പി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും താന്‍ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തരൂരിന് വിജയാശംസകളും നേര്‍ന്ന ശേഷമാണ് ശ്രീശാന്ത് മടങ്ങിയത്.
Also Read ശശി തരൂരിന് നന്ദി പറഞ്ഞ് ശ്രീശാന്ത്
നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ബി.ജെ.പിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ശ്രീശാന്ത് തരൂരിനോട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശ്യമില്ല. പൂര്‍ണമായും കളിയില്‍ ശ്രദ്ധിക്കുന്നതിനെ കുറിച്ചാണ് താന്‍ ആലോചിക്കന്നതെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴും ബി.ജെ.പിയ്ക്ക് ഒപ്പമെന്നു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.