ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം നടക്കുന്നത്. ഐസിയിൽ ഉയർന്നുവന്ന തീരുമാനങ്ങൾ അടക്കം ചേംബറിൽ ചർച്ചയാകും. അമ്മയും ഫെഫ്കയും ചേംബർ നടപടികൾ സ്വീകരിക്കും.
അതേസമയം, വിൻസി ഉന്നയിച്ച പരാതിയിൽ ഷൈൻ ഇതുവരെയും അമ്മയ്ക്ക് വിശദീകരണം നൽകിയില്ല. വിഷയത്തിൽ അമ്മ രൂപീകരിച്ച
മൂന്നംഗ സമിതി മുൻപാകെ വിശദീകരണം നൽകാൻ ഷൈനിനു നൽകിയ സമയവും അവസാനിച്ചു. ഷൈനിന്റെ അച്ഛൻ മാത്രമായിരുന്നു അമ്മയുടെ പ്രതിനിധികളുമായി സംസാരിച്ചത്.
ഷൈന്‍ മറുപടി നല്‍കാത്ത കാര്യം മൂന്നംഗ സമിതി അഡ്ഹോക്ക് കമ്മറ്റി മുൻപാകെ റിപ്പോർട്ട് ചെയ്യും. കൊച്ചിയിൽ നടക്കുന്ന ഐസി യോഗം കൂടി പരിഗണിച്ച് സംഘടന ഷൈനിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കും.
advertisement
അതേസമയം, ഷൈൻ ടോം ചാക്കോ പ്രതിയായ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ പുരോഗതി വിലയിരുത്താൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണസംഘം യോഗം ചേരും. ഷൈനിനെ രണ്ടാം ദിനം ചോദ്യം ചെയ്യാൻ എപ്പോൾ വിളിച്ചുവരുത്തണമെന്ന് ഇന്ന് തീരുമാനമെടുക്കും. കേസിൽ ഷൈന്റെ മൊബൈൽഫോൺ വിദഗ്ദ്ധ പരിശോധനയ്ക്കായി ഇന്ന് അയക്കും.