കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരുവിധ നിലപാടും ഐസിയുവിന് ഈ വിഷയത്തിലും ഇല്ലെന്നും പൂര്‍ണ്ണമായും ഇരകളോടൊപ്പം നില്‍ക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസിയു ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചത്.
വിമെന്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ശ്രീകാന്ത് വെട്ടിയാറിന് എതിരെയുള്ള മി ടൂ ആരോപണം പ്രസിദ്ധീകരിക്കപ്പെട്ടത്.
Also Read-#MeToo| ട്രോളുകളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടൂ ആരോപണം
ഐസിയു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
advertisement
ശ്രീകാന്ത് വെട്ടിയാറെ സംബന്ധിച്ച് ഒരു #MeToo ആരോപണം ഉയര്‍ന്നുവന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മുന്‍പ് ഐസിയു അഡ്മിന്‍ പാനലില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാര്‍. പിന്നീട് സ്വന്തം തിരക്കുകള്‍ കൂടിവരവേ ശ്രീകാന്ത് അഡ്മിന്‍ സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. ഐസിയു ടീമില്‍ അംഗമായിരുന്ന ആളായതുകൊണ്ടുതന്നെ, ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശ്രീകാന്തിനെതിരെ ആരോപണത്തിലുള്ളത് എന്നത് ഐസിയു അതീവ ഗൗരവപൂര്‍വ്വം കാണുന്നു. എത്രയും വേഗം നിയമനടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്.
എല്ലായ്‌പ്പോഴുമെന്നപോലെ, കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരു വിധ നിലപാടും ഐസിയുവിന് ഈ വിഷയത്തിലുമില്ല. എന്നുമാത്രമല്ല, പ്രസ്തുത വിഷയത്തില്‍ ഐസിയു സമ്പൂര്‍ണ്ണമായും ഇരയോട്/ ഇരകളോടൊപ്പം നില്‍ക്കുന്നു, അവര്‍ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവും ഉറപ്പുനല്‍കുന്നു.