TRENDING:

Local Body Election 2025 | തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ എന്തൊക്കെ?

Last Updated:

വോട്ട് ചെയ്യുന്നതിന് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതെല്ലാമെന്നറിയാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 9, ഡിസംബർ 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് പ്രഖ്യാപനം വന്നു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ഡിസംബർ 9നും തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് എന്നിവിടങ്ങളിൽ ഡിസംബർ 11നും വോട്ടെടുപ്പ് നടക്കും.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

വോട്ടെടുപ്പ് ദിവസം എല്ലാ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്കും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കും. സ്വകാര്യ മേഖലയിലെ വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധിയോ വോട്ട് ചെയ്യുന്നതിനുളള അനുമതിയോ നൽകുന്നതിന് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിക്കും.

വോട്ട് ചെയ്യുന്നതിന് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഈ പറയുന്നവയാണ് - കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നും 6 മാസത്തിനു മുമ്പ് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ രേഖ, ആധാർ കാർഡ്.

advertisement

വോട്ടെടുപ്പ് ദിവസം രാവിലെ ആറുമണിക്ക് അതാത് പോളിംഗ് സ്റ്റേഷനിൽ വച്ച് മോക്പോൾ നടത്തും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകുന്നേരം ആറുമണി വരെയാണ് പോളിംഗ്. വോട്ടർമാർക്ക് സൗകര്യപ്രദമായ രീതീയിലാണ് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെളളം, റാമ്പ്, സുഗമമായ വോട്ടിംഗിംനും വിശ്രമിക്കുന്നതിനുമുളള സൗകര്യം എന്നിവ ഏർപ്പെടുത്തും.

കേരളത്തിലെ 1,200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1,199 എണ്ണത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കേരളത്തിലെ അതിർത്തി നിർണ്ണയ പ്രക്രിയയെത്തുടർന്ന്, 1,200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം 23,612 ആയി ഉയർന്നു. കണ്ണൂരിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 36 വാർഡുകൾ ഒഴികെ, 2025 ലെ തിരഞ്ഞെടുപ്പ് 23,576 വാർഡുകളിലേക്കാണ് നടക്കുന്നത്. 2027 സെപ്റ്റംബറിലാകും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ തെരഞ്ഞെടുപ്പ് നടക്കുക.

advertisement

ഗ്രാമ പഞ്ചായത്തുകളിലെ 17,337 വാർഡുകൾ, ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകൾ, 346 ജില്ലാ പഞ്ചായത്ത് വാർഡുകൾ, 3,205 മുനിസിപ്പാലിറ്റി വാർഡുകൾ, 421 കോർപ്പറേഷൻ വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: What all identity proofs can be submitted to cast votes in the upcoming polls to the local body governing institutions

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2025 | തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ എന്തൊക്കെ?
Open in App
Home
Video
Impact Shorts
Web Stories