TRENDING:

ഔദ്യോഗിക ഫോൺ കോളുകൾ ചോർത്തി; മുൻ പ്രസിഡന്‍റിനെതിരെ ഇടുക്കി സേനാപതി പഞ്ചായത്ത് പ്രസിഡന്‍റ്

Last Updated:

അധികാരം ഒഴിഞ്ഞപ്പോൾ ഫോൺ കോൾ ഡൈവേർട്ട് ചെയ്തശേഷം ഓഫിസിൽ തിരികെ നൽകിയെന്നാണ് സംശയിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: സേനാപതി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ജോസ് തോമസിനെതിരെ പരാതിയുമായി നിലവിലെ പ്രസിഡന്‍റ് തിലോത്തമ സോമൻ. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ഫോണ്‍കോളുകൾ ചോർത്തുന്നു എന്നു കാട്ടിയാണ് സൈബർ സെല്ലിനും എസ്പിക്കും തിലോത്തമ പരാതി നൽകിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റായ തന്‍റെ ഔദ്യോഗിക ഫോൺ കോളുകൾ ഡൈവേർട്ട് ചെയ്ത് മുൻ പ്രസിഡന്‍റ് ജോസ് തോമസ് തന്‍റെ ഫോണിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം.
advertisement

Also read-പത്തുവയസുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റിൽ

ഔദ്യോഗിക നമ്പറിലേക്ക് ഫോൺ കോളുകൾ എത്താത്തതും മറ്റൊരു ഫോണിൽ നിന്നും ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ കോൾ എടുത്തതുമാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. തനിക്ക് വന്നതും താൻ വിളിച്ചതുമായ കോളുകൾ ചോർത്തപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി കർശന നടപടി തന്നെ സ്വീകരിക്കണമെന്നാണ് ആവശ്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ഫോൺ കാണാതായിരുന്നു. എവിടെയെന്നറിയാന്‍ വിളിച്ചപ്പോൾ ഒരു പുരുഷനായിരുന്നു കോൾ എടുത്തത്. ഉടൻ തന്നെ കട്ടാക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു പഞ്ചായത്ത് അംഗവും ഇതേ ഫോണിലേക്ക് വിളിച്ചു. അപ്പോഴും മുമ്പ് എടുത്തയാള്‍ തന്നെ ഫോൺ എടുക്കുകയും താൻ ജോസ് തോമസ് ആണെന്ന് പറയുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

advertisement

Also Read-വയോധികയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ മാധ്യമങ്ങൾ അധിക്ഷേപിക്കുന്നു' വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ

കാണാതെ പോയ ഫോൺ തിരികെ കിട്ടിയപ്പോഴാണ് കോൾ ഡൈവേര്‍ട്ട് ചെയ്തിരിക്കുന്നതായി കണ്ടത്. ഇതിന് പിന്നാലെയാണ് തിലോത്തമ സോമൻ പരാതി നൽകാൻ തീരുമാനിച്ചത്. ഇടുക്കി എസ്പിക്കും സൈബർ സെല്ലിനുമാണ് പരാതി. അധികാരം ഒഴിഞ്ഞപ്പോൾ ഫോൺ കോൾ ഡൈവേർട്ട് ചെയ്തശേഷം ഓഫിസിൽ തിരികെ നൽകിയെന്നാണ് സംശയിക്കുന്നത്. രാഷ്ട്രീയ വിരോധത്തിന്‍റെ പേരിൽ മനപ്പൂർവ്വം കോൾ ചോർത്താൻ നടത്തിയ ശ്രമമാണെന്നും നിയമപരമായി തന്നെ നേരിടുമെന്നുമാണ് പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കിയിരിക്കുന്നത്.

advertisement

എന്നാല്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ജോസ് തോമസ് നിഷേധിച്ചിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞപ്പോൾ തന്നെ ഔദ്യോഗിക ഫോൺ തിരികെ നൽകിയിരുന്നു. താൻ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല. പഴയ കീപാഡ് ഫോണാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അധികാരം ഒഴി‍ഞ്ഞശേഷം നിരവധി കോളുകൾ വരുന്നുണ്ട് അവയെല്ലാം സ്വന്തം നമ്പറിലേക്ക് തന്നെയാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഔദ്യോഗിക ഫോൺ കോളുകൾ ചോർത്തി; മുൻ പ്രസിഡന്‍റിനെതിരെ ഇടുക്കി സേനാപതി പഞ്ചായത്ത് പ്രസിഡന്‍റ്
Open in App
Home
Video
Impact Shorts
Web Stories