TRENDING:

സിപിഎം പറഞ്ഞാൽ റാന്നിയിൽ മത്സരിക്കുമെന്ന് 'സഖാവ് അച്ചൻ'

Last Updated:

ഫാ. മാത്യൂസ് വാഴക്കുന്നം മുൻകാലങ്ങളിൽ നടത്തിയ നിരവധി പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സഭയിലെ ലൈംഗികചൂഷണ വിവാദത്തിൽ പരസ്യപ്രതികരണം നടത്തിയതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: സി പി എം ആവശ്യപ്പെട്ടാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റാന്നി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ഓർത്തഡോക്സ് സഭാ വൈദികൻ ഫാ മാത്യൂസ് വാഴക്കുന്നം. മണ്ഡലത്തിൽ തന്‍റെ കുടുംബപരമായ വേരുകൾ വിജയസാധ്യത ഉയർത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഫാ മാത്യൂസ് വാഴക്കുന്നം പറഞ്ഞു.
advertisement

വൈദികൻ എന്നതിനപ്പുറം സഖാവ് എന്നറിയപ്പെടാനാണ് ഇഷ്ടമെന്നും ഫാ മാത്യൂസ് വാഴക്കുന്നം പറഞ്ഞു. റാന്നി മണ്ഡലത്തിന് പുറത്ത് നിന്ന് മത്സരിക്കാൻ വരുന്നവരുടെ ലക്ഷ്യം പദവി മാത്രമാണ്. ഓർത്തഡോക്സ് സഭ മത്സരത്തെ എതിർക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

You May Also Like- ബിജെപി വളരുന്നുണ്ട്; എന്നാൽ ആശങ്കപ്പെടുത്തുന്ന വളർച്ചയില്ലെന്ന് സിപിഎം

മുൻപും സഭയിലെ വൈദികർ മത്സരിച്ചിട്ടുണ്ട്. ഇക്കാര്യം നിരവധി പാർട്ടി വേദികളിൽ പറഞ്ഞിട്ടുള്ളതാണ്. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ഒരു നിലപാട് തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. പള്ളിയിലെ കാര്യം പള്ളിയിലും നാട്ടിലെ കാര്യം നാട്ടിലും എന്ന് മാത്രം ഓർത്താൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

ഫാ. മാത്യൂസ് വാഴക്കുന്നം മുൻകാലങ്ങളിൽ നടത്തിയ നിരവധി പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സഭയിലെ ലൈംഗികചൂഷണ വിവാദത്തിൽ പരസ്യപ്രതികരണം നടത്തിയതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസകാലത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു.

You May Also Like- 'റാഡിക്കലായ ഒരു മാറ്റത്തിന് സിപിഎം; പണക്കാരേ ബഹുമാനിക്കും'; ഭൂപ്രഭു വർഗ ശത്രുവല്ലെന്ന് നയരേഖ അംഗീകരിച്ചാൽ പാര്‍ട്ടി പരിപാടി മാറും

ഇടതുമുന്നണി അധികാരത്തിലേറുകയും ഇ.കെ നായനാർ മുഖ്യമന്ത്രിയാകുകയും ചെയ്ത 1996 മുതല്‍ 2016 വരെ രാജു എബ്രഹാമിലൂടെ സി പി എം തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് റാന്നി. യുഡിഎഫ് തരംഗം ഉണ്ടായ 2001ലും 2011ലും റാന്നി മണ്ഡലം രാജു എബ്രഹാം നിലനിർത്തിയിരുന്നു. 2016 ല്‍ കോണ്‍ഗ്രസിലെ മറിയാമ്മ ചെറിയാനെതിരെ 14596 വോട്ടുകള്‍ക്കായിരുന്നു രാജു എബ്രഹാമിന്‍റെ വിജയം. അഞ്ച് തവണ ജയിച്ച രാജു എബ്രഹാമിന് പകരം ഇത്തവണ പുതുമുഖത്തെ സിപിഎം രംഗത്തിറക്കുമെന്നാണ് റിപ്പോർട്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റിയായിരുന്ന ഫാ. മത്തായി നൂറനാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് ബത്തേരി നിയോജക മണ്ഡലത്തില്‍ മത്സരിച്ചത് ഫാ. മാത്യൂസ് വാഴക്കുന്നം ചൂണ്ടിക്കാണിക്കുന്നു. വൈദികന് മത്സരിക്കുന്നതിൽ ഒരു തടസവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും എന്നതിനര്‍ത്ഥം ‘എനിക്ക് മത്സരിക്കണം’ എന്നല്ല. ഞാന്‍ അച്ചടക്കമുള്ള സി പി എം പ്രവര്‍ത്തകനാണ്. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവര്‍ക്ക് തന്നെ അറിയാമെന്നും അദ്ദേഹം പറയുന്നു. കോളേജ് അധ്യാപകരുടെ സി പി എം അനുകൂല സംഘടനയായ എ കെ പി സി ടി എയുടെ പത്തനംതിട്ട ജില്ലയിലെ പ്രധാനിയാണ് ഫാ. മാത്യൂസ് വാഴക്കുന്നം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം പറഞ്ഞാൽ റാന്നിയിൽ മത്സരിക്കുമെന്ന് 'സഖാവ് അച്ചൻ'
Open in App
Home
Video
Impact Shorts
Web Stories