സുരേന്ദ്രനെയും ശോഭസുരേന്ദ്രനെയും പോലെ രണ്ട് വിത്ത് കഴിഞ്ഞ തവണ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ മിസ്റ്റർ ചീഫ് മിനിസ്റ്റർ കട്ടെടുത്ത ആ സ്വർണം മര്യാദയ്ക്ക് ഇവിടെകൊണ്ട് വെയ്ക്കടോ എന്ന് പറയുമായിരുന്നു. വിശ്വാസസമൂഹത്തിന് വേണ്ടി അവർ ശബ്ദം ഉയർത്തുമായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
കൃഷ്ണകുമാർ ജയിച്ചുവരിക എന്നത് എൻഡിഎ സഖ്യത്തിന്റെ ആവശ്യം എന്നതിലുപരി പാലക്കാട് ജില്ലയുടെ അത്യാവശ്യകതയാണ്. അത് ജനങ്ങൾ മനസിലാക്കിയാൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കാനാകും. നിങ്ങൾ മാറിമാറി പരീക്ഷിച്ചിട്ടുണ്ട്. അവസരം തരൂവെന്നാണ് പറയാനുള്ളത്. ഞങ്ങൾക്കൊരു അവസരം നൽകി നിങ്ങൾ പരീക്ഷിക്കൂ. അഞ്ച് വർഷം കഴിഞ്ഞ ഞങ്ങളെ ചോദ്യം ചെയ്യൂ. അത് മാത്രമേ സാധ്യമാകു.
advertisement
എനിക്കെതിരെ ഒരു അജണ്ടയുണ്ടായിരുന്നു. അതിന് ചില പത്രങ്ങളും കൂട്ടുനിന്നു. ഒരു പത്രം മാത്രം രണ്ട് എംപിമാരുടെ കഴിവുകേടാണെന്ന് പറഞ്ഞ് വാർത്ത പുറത്തുവിട്ടു. ബാക്കി 18 പേരും അവർക്ക് ദൈവങ്ങളാണ്. എന്തൊരു അധർമ രാഷ്ട്രീയമാണ് പത്രക്കാരൻ കാണിച്ചത്.
എന്റെ രണ്ട് വർഷം കൊണ്ടുള്ള പത്ത് കോടിയിൽ നിന്ന് എട്ട് കോടിയുടെ പദ്ധതികളുടെ അപ്രൂവൽ ഞാൻ എടുത്തുകഴിഞ്ഞു. പക്ഷേ, ആ അപ്രൂവലിന്റെ സർട്ടിഫിക്കറ്റ് കേരളസർക്കാരിന്റെ കൺട്രോളിലുള്ള നോഡൽ ഓഫീസർ നൽകിയില്ലെങ്കിൽ ആ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയം മാത്രമാണ് കാണേണ്ടത്. 45 ദിവസത്തിനകം എനിക്ക് നൽകേണ്ട അപ്രൂവൽ തന്നത് കഴിഞ്ഞ ലോക്കൽ മോഡി ഇലക്ഷൻ കഴിഞ്ഞാണ്.
ഒരു പ്രധാന പത്രത്തെ ഉപയോഗിച്ച് എന്നെ അപമാനിക്കണമെന്നായിരുന്നു അജണ്ട. ആ അജണ്ട എനിക്കും എന്റെ രാഷ്ട്രീയത്തിനും എതിരായിരിക്കും. പക്ഷേ, കടയ്ക്ക് കത്തിവച്ചിരിക്കുന്നത് ജനങ്ങളുടെ തൊള്ളയിലാണ്. രണ്ട് പക്ഷവും ചെയ്തിട്ടുള്ളത് മനസിലാക്കാൻ നിങ്ങൾക്ക് കഴിയണം. ഞാൻ പറയുന്നത് വിശ്വസിക്കേണ്ട, എന്റെ കൂടെനിൽക്കുന്നവർ പറയുന്നത് വിശ്വസിക്കണ്ട. നിങ്ങൾ അന്വേഷിക്കണം.
മണ്ണിന് വേണ്ടിയാണ് എന്റെ വോട്ട് എന്ന അടിസ്ഥാനതത്വത്തിൽ നിന്ന് നിങ്ങൾ മാറിയാൽ ഒരുകാലത്തും കേരളം രക്ഷപ്പെടില്ല. സ്വർണത്തിന്റെ അന്വേഷണം നടത്തുന്നത് കേരളസർക്കാരല്ല, ഹൈക്കോടതിയാണ്. സർക്കാരും പ്രതിപക്ഷവും ചീട്ടിട്ട് കളിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
