TRENDING:

2018ൽ കാണാതായത് 12,453 പേരെ; 180 സ്ത്രീകളും 56 കുട്ടികളും കാണാമറയത്ത്

Last Updated:

കാണാതായവരിൽ 456 പുരുഷന്മാരെയും 180 സ്ത്രീകളെയും 56 കുട്ടികളെയും കുറിച്ച് വിവരമില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത് 12,453 പേരെയെന്ന് പൊലീസിന്റെ കണക്ക്. ഇതിൽ 11,761 പേരെ കണ്ടെത്തി. അതായത് 692 പേർ ഇപ്പോഴും കാണാമറയത്ത് തുടരുന്നു. ഇനിയും കണ്ടെത്താനുള്ളവരിൽ 456 പുരുഷന്മാരും 180 സ്ത്രീകളും 56 കുട്ടികളും ഉൾപ്പെടുന്നു.
advertisement

2018ൽ കാണാതായ 12,453 പേരില്‍ 3033 പേര്‍ പുരുഷന്മാരും 7530 സ്ത്രീകളും 1890 കുട്ടികളുമാണ്. കണ്ടെത്തിയ 11,761 പേരില്‍ 2577 പുരുഷന്മാരും 7350 സ്ത്രീകളും 1834 കുട്ടികളും ഉള്‍പ്പെടുന്നു. ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2018 ല്‍ 11640 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും (277 പേര്‍) സ്ത്രീകളേയും(791) കുട്ടികളേയും (190)കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവരില്‍ 187 പുരുഷന്മാരേയും 751 സ്ത്രീകളേയും 187 കുട്ടികളേയും കണ്ടെത്തി.

തിരുവനന്തപുരം സിറ്റി പരിധിയില്‍ 132 പുരുഷന്മാരേയും 385 സ്ത്രീകളേയും 101 കുട്ടികളേയുമാണ് കാണാതായത്. ഇവരില്‍ 110 പുരുഷന്മാരേയും 375 സ്ത്രീകളേയും 100 കുട്ടികളേയും കണ്ടെത്തി. ഏറ്റവും കുറവ് പുരുഷന്മാരേയും (70) സ്ത്രീകളേയും (116) കാണാതായത് വയനാട് ജില്ലയില്‍ നിന്നാണ്. ഇവരില്‍ 60 പുരുഷന്മാരേയും 111 സ്ത്രീകളേയും കണ്ടെത്തി. 2018 ല്‍ ഏറ്റവും കുറവ് കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പോലീസ് പരിധിയിലാണ്. ഇവരില്‍ 20 പേരെയും പിന്നീട് കണ്ടെത്തുകയുണ്ടായി.

advertisement

കാണാതായവരുടെ ആകെ എണ്ണം, കണ്ടെത്തിയവരുടെ എണ്ണം എന്നിങ്ങനെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം സിറ്റി - 618, 585

തിരുവനന്തപുരം റൂറല്‍- 1258, 1125

കൊല്ലം സിറ്റി - 759, 721

കൊല്ലം റൂറല്‍ - 814,767

പത്തനംതിട്ട - 744, 717

ആലപ്പുഴ - 930, 920

ഇടുക്കി - 505, 458

കോട്ടയം - 774, 753

കൊച്ചി സിറ്റി - 513, 489

എറണാകുളം റൂറല്‍ - 779, 715

advertisement

തൃശ്ശൂര്‍ സിറ്റി- 741, 712

തൃശ്ശൂര്‍ റൂറല്‍ - 695, 671

പാലക്കാട് - 856, 821

മലപ്പുറം - 642, 601

കോഴിക്കോട് സിറ്റി - 403, 379

കോഴിക്കോട് റൂറല്‍ - 651, 633

വയനാട് - 244, 225

കണ്ണൂര്‍- 503, 473

കാസർകോട്- 299, 279

റെയില്‍വേ - 25, 22

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
2018ൽ കാണാതായത് 12,453 പേരെ; 180 സ്ത്രീകളും 56 കുട്ടികളും കാണാമറയത്ത്