കോട്ടയത്ത് സ്കൂട്ടറില്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവും കുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു
Last Updated:
തിങ്കളാഴ്ച പകല്‍ 11.30ഓടെ എം.സി. റോഡില്‍ നാഗമ്പടം മഹാദേവക്ഷേത്ര കവാടത്തിന് മുന്നിലായിരുന്നു സംഭവം
കോട്ടയം: ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മ ലോറിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ചു. കാഞ്ഞിരപ്പള്ളി മണിമല കറിക്കാട്ടൂര്‍ കല്ലൂക്കടുപ്പില്‍ ജയകുമാറിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ഭര്‍ത്താവ് കെ ടി ജയകുമാറിനെയും രണ്ട് കുട്ടികളെയും പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പകല്‍ 11.30ഓടെ എം.സി. റോഡില്‍ നാഗമ്പടം മഹാദേവക്ഷേത്ര കവാടത്തിന് മുന്നിലായിരുന്നു സംഭവം.
ജയകുമാറും കുടുംബവും കുമാരനല്ലൂര്‍ ഭാഗത്ത് നിന്ന് സ്കൂട്ടറില്‍ നഗരത്തിലേയ്ക്ക് വരികയായിരുന്നു. നാഗമ്പടം ക്ഷേത്ര കവാടത്തിനരികെ എത്തിയപ്പോള്‍ സ്കൂട്ടര്‍ എംആര്‍എഫിലേയ്ക്ക് ലോഡുമായി പോയ ലോറിയെ മറികടക്കാന്‍ ശ്രമിച്ചു. ഇതിനിടെ സ്കൂട്ടറിന്റെ സൈഡ് മിററില്‍ ലോറി തട്ടി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടര്‍ മറിഞ്ഞു. ലോറിയുടെ പിന്‍ചക്രത്തിന്റെ അടിയിലേയ്ക്കാണ് മിനി വീണത്. ഭര്‍ത്താവും കുട്ടികളും എതിര്‍ദിശയിലേയ്ക്കും. മിനിയുടെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു.
advertisement
ഫയര്‍ഫോഴ്സ് എത്തിയശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 6:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് സ്കൂട്ടറില്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവും കുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു


