TRENDING:

വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് 3 ആഴ്ച യാത്രാവിലക്ക്; യൂത്ത് കോണ്‍ഗ്രസുകാർക്ക് രണ്ടാഴ്ച

Last Updated:

എന്നാല്‍ യാത്രാ വിലക്കിനേക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.  ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയും യാത്രവിലക്ക് ഏര്‍പ്പെടുത്തി.
ഇ പി ജയരാജൻ
ഇ പി ജയരാജൻ
advertisement

ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. എന്നാല്‍ യാത്രാ വിലക്കിനേക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീനും നവീന്‍ കുമാറിനും രണ്ട് ആഴ്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി.വിലക്ക് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുവെന്ന് ഫര്‍സീന്‍ പറഞ്ഞു.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വലിയ വിവാദമായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് 3 ആഴ്ച യാത്രാവിലക്ക്; യൂത്ത് കോണ്‍ഗ്രസുകാർക്ക് രണ്ടാഴ്ച
Open in App
Home
Video
Impact Shorts
Web Stories