തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ച് കേരളത്തില്‍നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ സമരത്തിലേക്ക്. തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതൽ സർവീസ് നിർത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണഴ്‌സ് അസോസിയേഷൻ അറിയിച്ചു.
സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സർവീസ് നടത്തുന്ന ബസുകളാണ് സർവീസ് നിർത്തി സമരം ചെയ്യുന്നത്.അഖിലേന്ത്യ പെർമിറ്റ് ഉണ്ടായിട്ടും തമിഴ്‌നാട്ടിലും കർണാടകയിലുമടക്കം അന്യായമായി നികുതി ചുമത്തുകയും വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കുകയാണെന്നും ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 09, 2025 10:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തില്‍നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് നിർത്തിവെക്കും
