TRENDING:

കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര സർവീസിനെതിരെ മൂന്നാറില്‍ INTUCയുടെ പ്രതിഷേധ ധര്‍ണ

Last Updated:

ടൂറിസം മേഖലയിൽ ടാക്സി സർവീസുകൾ നടത്തി ഉപജീവനം നയിക്കുന്ന ഡ്രൈവർമാർക്ക് ഇത് വലിയ തിരിച്ചടിയാണ് നൽകുന്നതെന്ന് ഐഎൻടിയുസി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്നാർ: ഐഎൻടിയുസി മൂന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര സർവീസുകൾക്കെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മൂന്നാർ ഡിപ്പോയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി ജി മുനിയാണ്ടി ഉദ്ഘാടനം ചെയ്തു.
advertisement

ടൂറിസം മേഖലയെ ആശ്രയിച്ച ജീവിത നയിക്കുന്ന ഒരു വിഭാഗം ആളുകളാണ് ഓട്ടോ ടാക്സി ഡ്രൈവർമാർ. മൂന്നാറിൽ എത്തുന്ന വിനോദസഞ്ചാരികൾ ടാക്സി വാഹനങ്ങൾ വിളിക്കാതെ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസ്സുകളിൽ യാത്ര ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ടൂറിസം മേഖലയിൽ ടാക്സി സർവീസുകൾ നടത്തി ഉപജീവനം നയിക്കുന്ന ഡ്രൈവർമാർക്ക് ഇത് വലിയ തിരിച്ചടിയാണ് നൽകുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

കൂടാതെ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രയ്ക്ക് പോകുന്ന സഞ്ചാരികളെ മൂന്നാറിലെ മാട്ടുപ്പെട്ടി രാജമലയടക്കമുള്ള പ്രദേശങ്ങൾ കാണിക്കാതെ കമ്മീഷൻ ലഭിക്കുന്ന സ്പൈസസ് പാർക്ക്, അഡ്വഞ്ചർ പാർക്ക് തുടങ്ങിയിടങ്ങളിലേക്കാണ് യാത്ര പോകുന്നതെന്നും നേതാക്കൾ പറഞ്ഞു. കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസുകളുടെ എണ്ണം കൂടിയതോടെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടെ സ്ഥിതി ഏറെ പരിതാപകരമാണ്. ഇതിനെതിരെയാണ് ഐഎൻടിയുസി മൂന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചതെന്നും നേതാക്കൾ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് മാർഷ് പീറ്ററിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ ധർണയിൽ ഡി കുമാർ, സി നെൽസൺ, ആൻഡ്രൂസ്, മൈക്കിൾ, ഗണേശൻ, രാജ് തുടങ്ങി നിരവധി ഡ്രൈവർമാർ പങ്കെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര സർവീസിനെതിരെ മൂന്നാറില്‍ INTUCയുടെ പ്രതിഷേധ ധര്‍ണ
Open in App
Home
Video
Impact Shorts
Web Stories