ഗോപി കോട്ടമുറിക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
മുവാറ്റുപുഴ അർബൻ ബാങ്കും ഒരു സർഫെസി
നടപടിയും *******
പേഴാക്കപ്പിള്ളി ബ്രാഞ്ച് അവിടെയുള്ള ഒരു വ്യക്തിക്ക് ഒരു ക്യാമറ വാങ്ങാൻ 31/8/2017 ൽ ആണ് ഒരു വായ്‌പ നൽകുന്നത്.
ഒരു ലക്ഷത്തി എൺപതോരായിരത്തി ഇരുന്നൂറ്റി അമ്പത്ത ഞ്ചു രൂപ ഇപ്പോൾ ബാങ്കിന് അടക്കേണ്ടതുണ്ട്.
ഇത് തിരിയെ കുറേശ്ശേ അടച്ചു തീർക്കുവാൻ ബാങ്കിലെ ജീവനക്കാർ ക്ഷമാ പൂർവം നിരവധി പരിശ്രമങ്ങൾ നടത്തി.
ഇതെല്ലാം പരാജയപ്പെട്ടതിനു ശേഷം ഒരു symbolic നടപടി 24/2/2022 ൽ നടത്തി നോക്കി.
advertisement
സാധാരണ ഇങ്ങനെ ഒരു സൂചന കണ്ടാൽ 99% പേരും ബാങ്കിൽ വന്നു എന്തെങ്കിലും കുറച്ചു പൈസ അടച്ചു ഒരു അപേക്ഷയും തന്നു അവധി പറഞ്ഞു പോകാറാ ണുള്ളത്.
ഇദ്ദേഹം ആവട്ടെ തിരിഞ്ഞു നോക്കാൻ
തയ്യാറായില്ല.
എത്രയോ വട്ടം ജീവനക്കാർ പോയി നോക്കിയിട്ടും ആളെ കാണാൻ പറ്റാറില്ല.
ഈ സാഹചര്യത്തിൽ ആണ് ബഹു CJM കോടതിയിൽ സർഫെസി നിയമപ്രകാരമുള്ള നടപടിക്കു ബാങ്ക് അപേക്ഷിക്കുന്നത്.
ബഹു കോടതി ഉത്തരവ് നൽകി.
ഇക്കാര്യം ഒരു ആഴ്ച മുമ്പ് ബാങ്ക് മുവാറ്റുപുഴ പോലീസിനെ അറിയിച്ചു.
അങ്ങനെ ആണ് പോലീസു 2 പേരെ ( ഒരു വനിതയും ഒരു പുരുഷനും ) കോടതിയുടെ പ്രതിനിധിയുടെയും ബാങ്കിന്റെ ജീവനക്കാരിയു ടെയും കൂടെ അയച്ചത്.
ഇവർ ആ വീട്ടിൽ രാവിലെ 11.30 നു എത്തി. ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
വീട് അടഞ്ഞു കിടന്നിരുന്നു.
അവിടെയിരുന്നു കടലാസ് ജോലികൾ തുടങ്ങിയപ്പോഴേ തൊട്ടടുത്തുള്ള അമ്മ വീട്ടിൽ നിന്നും ഈ വീട്ടിലെ പെൺകുട്ടികളും
ഒരു മുതിർന്ന സ്ത്രീയും കടന്നുവന്നു.
ബാങ്കിന് വേണ്ടി ചെന്നവർ കുട്ടികളോട് പറഞ്ഞു
" കൊച്ചുങ്ങളെ അകത്തു നിന്നും നിങ്ങൾക്കു എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ എടുത്തോളൂ, ഞങ്ങൾ ഈ വീട് പൂട്ടാൻ പോവുകയാണ്. "
കുട്ടികൾ കുറച്ചു പുസ്തകങ്ങളും സ്കൂൾ ബാഗും എടുത്തു പുറത്തു കിടന്ന ബെഞ്ചിൽ വെച്ചു.
ഈ സമയത്തൊന്നും ഒരാളും ഗൃഹ നാഥൻ ആശുപത്രിയിൽ ആണെന്നോ എവിടെ പോയെന്നോ പറയുന്നില്ല.
എല്ലാ എഴുത്തു കുത്തും പൂർത്തിയാക്കി വീട് പൂട്ടി താക്കോലുമായി നടപടിക്കായി പോയവർ മടങ്ങിപോന്നു
ഉച്ചക്ക് 2.05 ന് ഉള്ളിൽ ആണ് ഇത്രയും കാര്യങ്ങൾ നടക്കുന്നത്.
വൈകിട്ട് MLA മാത്യു കുഴൽനടനും കുറെ കോൺഗ്രസ് പ്രവർത്തകരും എത്തി
പിന്നീടുണ്ടായ കപട നാടകം
ജനങ്ങൾ കണ്ടു.
MLA ഭീകരമായ പ്രസ്താവന കൾ നടത്തുന്നു
കുട്ടികളെ ബലം പ്രയോഗിച്ചു ഇറക്കിയ കഥ
ഒരു ഞെട്ടലോടെ വിശദീകരിക്കുന്നു
ഇതിനിടയിൽ ആരോ പറഞ്ഞറിയുന്നു " ഗൃഹ നാഥൻ ഗുരുതര അസുഖത്താൽ ആശുപത്രിയിൽ ആണെന്ന് "
ബാങ്കിൽനിന്നും 2 വനിതാ ജീവനക്കാർ
ഒരു ഓട്ടോ സങ്കടിപ്പിച്ച് താക്കോൽ വീട്ടുകാരെ തിരിയെ ഏല്പിക്കാൻ നെട്ടോട്ടം ഓടുന്നു.
അവിടെ ചെന്ന് പെട്ടിരുന്നെങ്കിൽ അവർ രണ്ട് പേർക്ക് എന്തു സംഭവിക്കുമെന്ന് പറയാൻ ആവുമായിരുന്നില്ല
MLA ഒരുക്കി നിർത്തിയ ഒരു കൂട്ടം അക്രമി സംഘവും കൊലവിളിയും.
അവർ പ്രാണനും കൊണ്ടു തിരിയെ പോന്നു. താക്കോൽ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു.
സർഫെസി നിയമപ്രകാരം കോടതി എടുത്ത നടപടിയെ
ഒരു ചുറ്റിക കൊണ്ടു തല്ലി തകർത്ത നടപടി നിയമപരമായി ശരിയാണോ?
വാതിലുകൾ തകർത്ത ആ വീട്ടിൽ ആ പെൺകുട്ടികൾ തനിയെ കഴിച്ചു കൂട്ടുമോ?
അവരുടെ മാതാ പിതാക്കൾ ആശുപത്രിയിൽ ആണെന്ന് MLA പറഞ്ഞുള്ള അറിവാണ് നമുക്കുള്ളത്.
ബാങ്കിൽ നിന്നും വായ്‌പ വാങ്ങുന്നവർ തിരിച്ചടക്കാതിരിക്കാൻ MLA കാണിച്ച ഈ മാതൃക സഹകരികളായ കോൺഗ്രസ് സുഹൃത്തുക്കൾക്കു അംഗീകരിക്കാൻ ആവമോ?
ചെറിയ വായ്‌പ ക്കു നടപടി വേണോ? ഒഴിവാക്കി കൊടുത്തു കൂടെ? നൂറു കണക്കിന് ഇതുപോലുള്ള ചെറിയ വായ്‌പ്പ എന്തടിസ്ഥാനത്തിൽ, ഏതു നിയമത്തിന്റെ ബലത്തിൽ നമുക്ക് വേണ്ടെന്നു വെക്കാൻ ആവും?
വളരെ ബാലിശമായിപ്പോയി MLA നിങ്ങളുടെ കോപ്രായങ്ങളും ജല്പനങ്ങളും
കേരളാ ബാങ്ക് എന്ന് MLA അറിയാതെ പറയുന്നതല്ല.
ഇത് നിലവാരം ഒട്ടുമില്ലാത്ത രാഷ്ട്രീയ വേലത്തരം ആണ്.
നന്നായി ആലോചിക്കുമല്ലോ.