TRENDING:

'ഇതാണോ നിങ്ങള്‍ പറഞ്ഞ നമ്പര്‍ വണ്‍? ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തിൽ ആരോഗ്യമന്ത്രിയോട് ഡോ. എം.കെ. മുനീര്‍

Last Updated:

''കപട ഇടതു ആരോഗ്യ നിരീക്ഷകരുടെ'' ഉപദേശം ഇനിയും കേട്ടു കൊണ്ടിരുന്നാല്‍ ഇതിലും വലിയ ദുരന്തങ്ങള്‍ ആകും ഈ നാട്ടില്‍ ഉണ്ടാകുന്നത്. '

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ചികിത്സ കിട്ടാതെ ഗര്‍ഭസ്ഥ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ഇതാണോ. നിങ്ങളുടെ നമ്പര്‍ വണ്‍, കപട ആരോഗ്യ നിരീക്ഷകരുടെ ഉപദേശം ഇനിയും കേട്ടുകൊണ്ടിരുന്നാല്‍ ഇതിലും വലിയ ദുരന്തങ്ങള്‍ ആകും നാട്ടിലുണ്ടാകുന്നതെന്ന് മുനീര്‍ ഫേസ്ബുക്കില്‍ പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.
advertisement

പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളെ കോവിഡ് കെയര്‍ സെന്ററുകളാക്കുകയും മെഡിക്കല്‍ കോളജുകളില്‍ ഒരു ഭാഗം മാത്രം കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിരുന്നുവെങ്കില്‍ ഇത്തരം ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്നും മുനീര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read ചികിത്സ തേടി 14 മണിക്കൂർ അലച്ചിൽ; മൂന്ന് ആശുപത്രികൾ പ്രവേശനം നിഷേധിച്ച ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപത്തിൽ

ആരോഗ്യ വകുപ്പിന്റെ ക്രൂരതയില്‍ ഇരട്ടക്കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ വാര്‍ത്തയാണ് ഇന്ന്  വന്നിരിക്കുന്നത്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ  വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് കൊണ്ടോട്ടി  കിഴിശേരി സ്വദേശിനിയായ 22 കാരിയുടെ കുട്ടികള്‍ മരിച്ചത്. കോഴിക്കേട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. യുവതിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം ഭേദമായിരുന്നു.

advertisement

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രസവ വേദന വന്നപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയെങ്കിലും കോവിഡ് ആശുപത്രിയായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇവിടെ നിന്ന് സമയം കഴിഞ്ഞെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.മറ്റൊരു സ്വകാര്യ ആശുപത്രിയില്‍  ചികിത്സക്കായി ചെന്നെങ്കിലും ഫലമുണ്ടായില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല.

advertisement

പിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ റിസല്‍ട്ട് വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓടി അവശയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും പതിനാല് മണിക്കൂര്‍ കഴിഞ്ഞു. സമയം വൈകിയതോടെ കുട്ടികള്‍ മരണപ്പെട്ടു.കൊവിഡ് കാലം മുതല്‍ എത്രയോ മരണങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ കേരളത്തില്‍ നടന്നിരിക്കുന്നു. പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകള്‍ എല്ലാം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റി ; മറ്റ് അത്യാവശ്യ ചികിത്സകള്‍ക്ക് പോലും സൗകര്യമില്ലാതെ രോഗികള്‍ വലയുന്ന സാഹചര്യമാണ്.

advertisement

പ്രധാനപ്പെട്ട താലൂക്ക് ആശുപത്രിക്കളെ കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റുകയും,  മെഡിക്കല്‍ കോളേജുകളില്‍ ഒരു ഭാഗം മാത്രം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റിയിരുന്നെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ നമ്പര്‍ 1? ''കപട ഇടതു ആരോഗ്യ നിരീക്ഷകരുടെ'' ഉപദേശം ഇനിയും കേട്ടു കൊണ്ടിരുന്നാല്‍ ഇതിലും വലിയ ദുരന്തങ്ങള്‍ ആകും ഈ നാട്ടില്‍ ഉണ്ടാകുന്നത്. 'എന്റെ രണ്ടു കുട്ടികളും മരിച്ചു,  ന്റെ പ്രിയപ്പെട്ടവള്‍ ICU ല്‍ ആണ് പ്രാര്‍ത്ഥിക്കണം,.' വേദന കടിച്ചമര്‍ത്തി കഴിയുന്ന  ആ പിതാവിന്റെ/ഭര്‍ത്താവിന്റെ പ്രാര്‍ത്ഥനയില്‍  പങ്കുചേരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇതാണോ നിങ്ങള്‍ പറഞ്ഞ നമ്പര്‍ വണ്‍? ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തിൽ ആരോഗ്യമന്ത്രിയോട് ഡോ. എം.കെ. മുനീര്‍
Open in App
Home
Video
Impact Shorts
Web Stories