അതേസമയം, മൂന്നാം സീറ്റിന്റെ കാര്യത്തിൽ ലീഗിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് സൂചന. ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദും ഈ വിഷയത്തിൽ അയഞ്ഞ നിലപാട് സ്വീകരിക്കുമ്പോൾ ഇടി മുഹമ്മദ് ബഷീറും യൂത്ത് ലീഗ് നേതാക്കളും മൂന്നാം സീറ്റിനായി സമ്മർദം ശക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
advertisement
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് മൂന്ന് സീറ്റ് വേണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങളാണ് ആദ്യം രംഗത്ത് വന്നത്. അര്‍ഹതപ്പെട്ട സീറ്റ് ചോദിക്കാൻ ലീഗ് മടിക്കുന്നതെന്തെന്ന ചോദ്യം ഉന്നയിച്ച മുഈൻ, ആവശ്യപ്പെടാതെ തന്നെ ഇക്കാര്യം കോണ്‍ഗ്രസ് പരിഗണിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു. വയനാട് സീറ്റ് ലഭിച്ചാൽ ലീഗിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. ഇതിനുപിന്നാലെ അധിക സീറ്റ് ചോദിക്കുന്നകാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന പ്രതികരണവുമായി കെപിഎ മജീദ് രംഗത്ത് വന്നിരുന്നു.
