TRENDING:

'പൂര്‍വ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു'; ജേക്കബ് തോമസ്

Last Updated:

ശ്രീരാമന്‍ നന്മയുടെയും ധാര്‍മ്മികതയുടെയും പ്രതിരൂപമാണ്. ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ നമ്മളെല്ലാം കാട്ടാളന്മാരായിമാറിയോ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂര്‍: ജയ് ശ്രീറാം വിളിക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചെന്ന് ജേക്കബ് തോമസ് ഐ.പി.എസ്. അരുത് കാട്ടാള എന്നാണ് രാമായണത്തില്‍ പറയുന്നത്. ഇപ്പോഴും കാട്ടാളത്തം നിലനില്‍ക്കുകയാണ്. വാത്മീകി ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു രാമായണം കൂടി രചിച്ചേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു. തൃശൂരില്‍ രാമായണം ഫെസ്റ്റ് എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
advertisement

''ശ്രീരാമന്‍ നന്മയുടെയും ധാര്‍മ്മികതയുടെയും പ്രതിരൂപമാണ്. ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ നമ്മളെല്ലാം കാട്ടാളന്മാരായിമാറിയോ? പൂര്‍വ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു.''-ജേക്കബ് തോമസ് പറഞ്ഞു.

ജയ് ശ്രീറാം വിളിച്ചാണ് ജേക്കബ് തോമസ് പ്രസംഗം അവസാനിപ്പിച്ചത്. ജയ് ശ്രീരാം വിളിച്ച് ആള്‍ക്കൂട്ട ആക്രമണം നടത്തുന്നതിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിലുള്ള വിവാദത്തിനിടയിലാണ് ജേക്കബ് തോമസിന്റെ പരാമര്‍ശം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജേക്കബ് തോമസ് ആര്‍.എസ്.എസ് പരിപാടിയിലും പങ്കെടുത്തിരുന്നു.

advertisement

Also Read ആർ.എസ്.എസ്  ഇന്ത്യക്കാരുടെ സംഘടനയല്ലേ?: ജേക്കബ് തോമസ് ചോദിക്കുന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പൂര്‍വ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു'; ജേക്കബ് തോമസ്