അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ വൈജ്ഞാനികമായി കരുത്താർജിക്കണമെന്ന് പണ്ഡിത സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ മറ്റുള്ളവരുടെ ആരാധനാസ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും നിരാകരിക്കുന്ന സമീപനം ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.സ്വന്തം വിശ്വാസം ശരിയാണെന്ന് വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും അതിനുള്ള അവകാശമുണ്ടെന്ന ഓർമ്മയോടെ യായിരിക്കണം ഒരു ബഹുസ്വര സമൂഹത്തിൽ പ്രബോധന പ്രവർത്തനങ്ങൾ നിർവഹിക്കാനെന്നും അദ്ദേഹം പറഞ്ഞു.പണ്ഡിതർ സമൂഹത്തിൽ സമാധാനവും സ്വസ്ഥതയും നിലനിർത്തുന്നതിന് വേണ്ടി പരിശ്രമിക്കണം.സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന വാക്കുകളോ പ്രവർത്തികളോ പണ്ഡിതന്മാരിൽ നിന്നുണ്ടാവരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.മനസ്സിലാക്കിയ സത്യം വളച്ചു കെട്ടില്ലാതെ സമൂഹത്തിന് പഠിപ്പിച്ചു കൊടുക്കാനുള്ള ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.മതത്തെ ആഴത്തിൽ മനസ്സിലാക്കാത്തവരാണ് മതദുർവ്യാഖ്യാനം നടത്തി അവിവേകം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് പി പി മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ആമുഖഭാഷണം നടത്തി.കെ ജെ യു സെക്രട്ടറി ഹനീഫ് കായക്കൊടി,ഈസ മദനി,കെ എം ഫൈസി,അബ്ദുൽ അസീസ് മദീനി,നസീറുദ്ദീൻ റഹ്മാനി ,എം. മുഹ് യിദ്ധീൻ നദ്‌വി,ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,എൻ വി സക്കരിയ ,ഡോ മുഹമ്മദ് അലി അൻസാരി,സി മുഹമ്മദ് സലീം സുല്ലമി,എം ടി അബ്ദുസമദ് സുല്ലമി,അബ്ദുറഹ്മാൻ മദീനിപാലത്ത് അബ്ദുറഹ്മാൻ,ഡോ മുനീർ മദനി,ശുക്കൂർ സ്വലാഹി,അഹ്മദ് അനസ് മൗലവി,സഅദുദ്ധീൻ സ്വലാഹി എന്നിവർ പ്രസംഗിച്ചു.
