ജെസ്നയെ ബംഗളൂരുവില്‍ കണ്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മൂന്നായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം ജെസ്‌നയെ കണ്ടെന്നു മൊഴി നല്‍കിയ ആള്‍ ഉറച്ചുനില്‍ക്കുമ്പോഴും സിസിടിവിയില്‍ തെളിവൊന്നും കണ്ടെത്താനായിട്ടില്ല.
ധര്‍മാരാമിലെ ആശ്വാസ്ഭവനിലും നിംഹാന്‍സ് ആശുപത്രിയിലും ജെസ്നയോടു സാമ്യമുള്ള പെണ്‍കുട്ടിയേയും മുടി നീട്ടി വളര്‍ത്തിയ യുവാവിനെയും കണ്ടുവെന്ന സൂചനയെ തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം സിസി ക്യാമറകള്‍ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല.
നിംഹാന്‍സിലെ ജീവനക്കാര്‍ക്കും ജെസ്നയെ തിരിച്ചഹിയാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ആശ്രമത്തില്‍ ജസ്നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശി മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വടശേരിക്കര സിഐ എംഐ ഷാജി പറഞ്ഞു. ഒരു സംഘം ബംഗളൂരുവിലും ജെസ്നയ്ക്കൊപ്പം തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ മറ്റൊരു സംഘം തൃശ്ശൂരിലും അന്വേഷണം നടത്തുകയാണ്. ഇയാള്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം. അതിനാല്‍ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ച് ഇയാളെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇവര്‍ മൈസൂരുവിലേക്ക് കടന്നെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് അവിടെയും പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒരു തുമ്പും ലഭാക്കാതെ അന്വേഷണസംഘം മടങ്ങുകയായിരുന്നു.
advertisement