ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു അപകടം. കെട്ടിടത്തിലെ ലിഫ്റ്റിൽ കയറി മുകളിലേക്ക് പോയി തിരികെ താഴേക്കിറങ്ങി വരികയായിരുന്നു സണ്ണി. ഇടയ്ക്ക് വെച്ച് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചു. ഉടൻ തന്നെ സാങ്കേതിക വിദഗ്ധരുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശമനുസരിച്ച് ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു. ആ സമയത്ത് ലിഫ്റ്റ് അതിവേഗത്തിൽ മുകളിലേക്ക് ഉയർന്നു പോകുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന സണ്ണിയുടെ തല മുകളിലിടിച്ച് പരിക്കേറ്റു. തുടർന്ന് ലിഫ്റ്റ് മൂന്നാമത്തെയും നാലാമത്തെയും നിലകൾക്കിടയിൽ നിശ്ചലമായി. ഫയർഫോഴ്സെത്തി ലിഫ്റ്റ് വെട്ടിപ്പൊളിച്ചാണ് സണ്ണി ഫ്രാൻസിസിനെ പുറത്തെടുത്തത്.
advertisement
ഇതും വായിക്കുക: 'ചാടല്ലേ എന്ന് ഉറക്കെ വിളിച്ചു.. പക്ഷേ'; ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിന് മുന്നിലേക്ക് ചാടി മരിച്ചു
ലിഫ്റ്റില്‍ കുടുങ്ങിയ സണ്ണിയുടെ തലയ്ക്കുള്‍പ്പെടെ മാരകമായി മുറിവേറ്റിരുന്നു. ലിഫ്റ്റ് തുറക്കാന്‍ കടയിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് കട്ടപ്പന അഗ്നിരക്ഷാസേനയെത്തിയാണ് ലിഫ്റ്റ് വെട്ടിപ്പൊളിച്ച് തുറന്നത്. അപ്പോഴേക്കും സണ്ണി ലിഫ്റ്റിനുള്ളില്‍പ്പെട്ട് രണ്ടുമണിക്കൂര്‍ കഴിഞ്ഞിരുന്നു. തലയില്‍ ഗുരുതരമായ പരിക്കേറ്റ നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റിരുന്നു. ലിഫ്റ്റില്‍ രക്തം തളംകെട്ടിനിന്നിരുന്നു.
സണ്ണി കട്ടപ്പന പവിത്ര ഗോള്‍ഡ്, തേനി പവിത്ര ജൂവലറി എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് പാര്‍ട്ണര്‍ ആണ്. ഭാര്യ: ഷിജി. മക്കള്‍: സനല്‍, സ്‌നേഹ, സാന്ദ്ര, സനു. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് കട്ടപ്പന സെയ്ന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. സംഭവത്തില്‍ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരിശോധനയ്ക്ക് കമ്പനിയും
കോൺ എലവേറ്റേഴ്സ് എന്ന കമ്പനിയുടെ ലിഫ്റ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സാധാരണ ഗതിയിലുള്ള മെയിന്റനൻസ് നടത്തിയിരുന്നു എന്ന് കമ്പനി അധികൃതർ പറയുന്നു. ലിഫ്റ്റ് ഇത്തരത്തിൽ നിശ്ചലമായാൽ തൊട്ടടുത്ത നിലയിലെത്തി ഓട്ടോമാറ്റിക്കായി വാതിൽ തുറക്കേണ്ടതാണ്. ലിഫ്റ്റിനുണ്ടായ സാങ്കേതിക പ്രശ്നം എന്താണെന്ന് പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു.