അപകട മരണത്തിൽ ദുരൂഹതയെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് ഡ്രൈവറും ലോറിയും കസ്റ്റഡിയിലായിരിക്കുന്നത്. ആരോപണവുമായി അദ്ദേഹത്തിന്‍റെ കുടുംബവും ഇന്നലെത്തന്നെ രംഗത്തെത്തിയിരുന്നു. എസ്.വി പ്രദീപിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും ഇന്നലെ തന്നെ നിയോഗിച്ചിരുന്നു. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ പ്രതാപചന്ദ്രൻ നായരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Also Read 16 മാസത്തിനിടെ രണ്ടാമത്തെ സംഭവം; എസ്.വി പ്രദീപിന്‍റെ മരണം കൊലപാതകമോ? അന്വേഷണത്തിന് പ്രത്യേക സംഘം
തിങ്കളാഴ്ച വൈകിട്ടു നാലു മണിയോടെയാണ് എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
advertisement
കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ മാധ്യമങ്ങളിൽ എസ്.വി പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രദീപ് ജോലി ചെയ്തിട്ടുണ്ട്.