അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാകരുതെന്നാണ് ഹണി എം വര്‍ഗീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞു.
ഡിസംബർ 8ന് കോടതിവിധിക്ക് വിന്നാലെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ജഡ്ജി ഹണി എം വർഗീസിനെതിരെ വ്യക്തിഹത്യയും സൈബർ ആക്രമണവുമുണ്ടായി. മാനവീയം വീഥിയിലടക്കം അതിജീവിതക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മകൾ നടന്നു. ജഡ്ജിയുടെ വ്യക്തിജീവിതത്തെകുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.
advertisement
ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു.
