TRENDING:

യഥാർഥ ഭക്തരായ യുവതികള്‍ ശബരിമലയില്‍ പോകില്ല: കെമാല്‍ പാഷ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: യഥാര്‍ഥ അയ്യപ്പ ഭക്തരായ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കില്ലെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ.
advertisement

സ്ത്രീകള്‍ ശബരിമലയില്‍ പോയി പ്രശ്‌നങ്ങൾ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കില്ല. യഥാര്‍ഥ ഭക്തരായ സ്ത്രീകള്‍ സ്വാഭാവികമായും ശബരിമലയില്‍ പ്രവേശിക്കാന്‍ തായാറാവില്ല.

അടുത്തിടെ ഒരു മുസ്ലീം യുവതി ശബരിമലയില്‍ എത്തിയത് മത സൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. അത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനില്ല.

വിശ്വാസികളായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ പ്രവേശിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
യഥാർഥ ഭക്തരായ യുവതികള്‍ ശബരിമലയില്‍ പോകില്ല: കെമാല്‍ പാഷ