TRENDING:

കെ.പി.സി.സി യോഗത്തിലേക്ക് മുരളിക്കും സുധീരനും ക്ഷണമില്ല

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെ.പി.സി.സി നേതൃയോഗത്തിന് മുന്‍ അധ്യക്ഷന്‍മാരെ ക്ഷണിക്കാതെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.
advertisement

മുന്‍ അധ്യക്ഷന്‍മാരായ കെ. മുരളീധരനെയും വി.എം സുധീരനെയുമാണ് വ്യാഴാഴ്ച നടക്കുന്ന കെ.പി.സി.സി നേതൃയോഗത്തിലേക്ക് ക്ഷണിക്കാത്തത്. കെ.പി.സി.സി ഭാരവാഹികളുടെയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെയും ഡി.സി.സി അധ്യക്ഷന്മാരുടെയും സംയുക്ത യോഗത്തില്‍ നിന്നാണ് ഇരുവരെയും ഒഴിവാക്കിയത്.

അതേസമയം നേതൃത്വത്തിനെതിരെ പരസ്യമായി ആഞ്ഞടിച്ച വി.എം സുധീരനെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുന്‍അധ്യക്ഷന്‍മാരെ ക്ഷണിക്കാതിരുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് മുരളീധരനും ഒഴിവാക്കപ്പെട്ടത്. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാര്‍ക്ക് പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളിലും പങ്കെടുക്കാനാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട യോഗമായതിനാലാണ് മുന്‍ അധ്യക്ഷന്മാരെ ക്ഷണിക്കാതിരുന്നതെന്ന വിശദീകരണമാണ് നേതാക്കള്‍ നല്‍കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ.പി.സി.സി യോഗത്തിലേക്ക് മുരളിക്കും സുധീരനും ക്ഷണമില്ല