കേരള ജനതയ്ക്ക് ആ അബദ്ധം തിരുത്താനുള്ള ആദ്യ അവസരമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ കോണ്‍ഗ്രസ് കൂടുതല്‍ ജാഗ്രതയിലായെന്നും കെ.മുരളീധരന്‍ പറഞ്ഞു.
അതേസമയം കെവി തോമസിനെതിരായ നടപടി ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം പാര്‍ട്ടി നടപടി ക്ഷണിച്ചുവരുത്തുകയായിരുന്നെന്നും മാഷ് കാരണം ഒരു വോട്ടുപോലും പോവില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ.വി.തോമസിന് ഇഷ്ടമുള്ള നിലപാടെടുക്കാം. സാങ്കേതികത്വം പറഞ്ഞ് ഇരിക്കാം. പാര്‍ട്ടി അദ്ദേഹത്തിന് എല്ലാം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഒരു പാര്‍ട്ടിയിലിരുന്നു മറ്റൊരു പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നതു ശരിയല്ല. പാര്‍ട്ടി പരമാവധി ക്ഷമിച്ചെന്നും മുരളീധരന്‍ പറഞ്ഞു. കൃത്യമായ സമയത്തുതന്നെയാണ് നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അബദ്ധം പറ്റിയത് പിണറായിക്ക്; 'പിടിയെ തൃക്കാക്കര യാത്രയാക്കിയത് രാജകുമാരനെ പോലെ': ഉമാ തോമസ്
പിടി തോമസിനെ (P.T Thomas) തിരഞ്ഞെടുത്തത് തൃക്കാക്കരയ്ക്ക് പറ്റിയ അബദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ (Pinarayi Vijayan) പരമാര്‍ശത്തിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് (Uma Thomas). പി.ടി തോമസ് തൃക്കാക്കരയുടെ അഭിമാനമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ജനം രാജകുമാരനെ പോലെ യാത്രയാക്കിയതെന്ന് ഉമാ തോമസ് പറഞ്ഞു. അബദ്ധം പറ്റിയത് പിണറായിക്കാണ്, വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഉമാ തോമസ് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ പരാമർശം ശുദ്ധ അസംബന്ധമാണെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. കേവലം ഉപതെരഞ്ഞെടുപ്പ് ജയിക്കാൻ ഇങ്ങനെയൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. പി.ടി തോമസ് പൊതു സ്വീകാര്യനായ നേതാവാണ് എന്നും ഹൈബി പറഞ്ഞു.
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ തിരഞ്ഞെടുപ്പ് മണ്ഡലം കണ്‍വെന്‍ഷന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. "പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു" എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ പി.ടി തോമസ് തൃക്കാക്കരക്കാർക്ക് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു എന്ന് വി.ടി ബല്‍റാം മുഖ്യമന്ത്രിയ്ക്ക് മറുടി നല്‍കി. ഒരു പൊതുപ്രവർത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ "സൗഭാഗ്യം" എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസ്സുകൾ എത്ര നികൃഷ്ടമാണെന്ന് ബല്‍റാം വിമര്‍ശിച്ചു.
"പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു" എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം നിന്ദ്യവും ക്രൂരവുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നത്.
തൃക്കാക്കരക്കാർ 2021ൽ പി.ടി. തോമസിനെ തെരഞ്ഞെടുത്തിരുന്നത് അടുത്ത അഞ്ച് വർഷത്തേക്കുള്ള അവരുടെ ജനപ്രതിനിധിയായാണ്. അദ്ദേഹത്തിന്റെ അകാല വിയോഗം ഒരു ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യം അവിടെ സൃഷ്ടിച്ചു എന്നത് ശരിതന്നെ. 100 തികയ്ക്കാനുള്ള അവസരമായി സിപിഎമ്മുകാർ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതിൽ വിരോധമില്ല. അക്കാര്യത്തിൽ ജനങ്ങൾ അവരുടെ വിധിയെഴുത്ത് നടത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.