'പകൽ പോലും സ്ത്രീകൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. പ്രതികൾക്ക് എളുപ്പത്തിൽ സ്റ്റേഷനിൽ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്'. ക്രമസമാധാനം പൂർണമായി തകർന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
സിപിഎം - ബിജെപി അന്തർധാര സജീവമായതിന്റെ ഉദാഹരണമാണ് തലശ്ശേരിയിലെ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ സിപിഎം പ്രവർത്തകർ ഒളിപ്പിച്ചതെന്ന് കെ മുരളീധരൻ എംപി. പകൽ ബിജെപിയെ വിമർശിക്കുകയും രാത്രി സഹായം തേടുകയും ചെയ്യുന്നവരാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.
advertisement
മുസ്ലീം ലീഗിന്‍റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ച മുരളീധരൻ, ലീഗിനെ അശേഷം സംശയമില്ലെന്നും 52 വർഷത്തെ ബന്ധമാണ് മുസ്ലിം ലീഗുമായി കോൺഗ്രസിനുള്ളതെന്നും കൂട്ടിച്ചേർത്തു. ഇ.പി ജയരാജൻ വിളിച്ചാലൊന്നും ലീഗ് യുഡിഎഫ് മുന്നണി വിട്ടു പോകില്ല. യുഡിഎഫിന്റെ കെട്ടുറപ്പിന് ഏറ്റവും സംഭാവന ചെയ്യുന്നത് ലീഗാണെന്നും മുരളീധരൻ പറഞ്ഞു.
Also Read- പ്രതി ഒളിച്ചത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലല്ല; ഒളിവ് സംശയാസ്പദം; എം.വി. ജയരാജന്‍
'ഇടതു- കോൺഗ്രസ് സഖ്യം കൊണ്ട് ഒരു സംസ്ഥാനത്തും ഗുണമില്ല. എന്നാൽ സിപിഎം ദേശീയ നേതൃത്വം കോൺഗ്രസുമായി സഹകരിക്കുന്നുണ്ട്. കെ വി തോമസിന് ഇഫ്താറിന്റെ പ്രാധാന്യം അറിയില്ല. മത സൗഹാർദ്ദ സന്ദേശമാണത് നൽകുന്നത്. ജാതിയും മതവും കക്ഷിയും നോക്കാതെ എല്ലാവരും പരസ്പരം പങ്കെടുക്കും. പാർട്ടി കോൺഗ്രസിൽ പോയി പിണറായി സ്തുതി പറയുന്നത് പോലെയല്ല അത്'. കോൺഗ്രസ് ഉൾപ്പെട്ട മുന്നണി വേണമെന്ന് പറഞ്ഞ സിപിഐയുടെ സെമിനാറിൽ കോൺഗ്രസ് നേതാവ് വിഷ്ണുനാഥ് പോകുന്നത് തെറ്റല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; മന്ത്രിസഭായോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും
തിരുവനന്തപുരം: തുടര്‍ചികിത്സകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) ഇന്ന് രാവിലെ അമേരിക്കയിലേക്ക് (America) പുറപ്പെട്ടു. പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരത്ത് നിന്നായിരുന്നു യാത്ര. ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കണ് ആദ്യം പോവുക. അവിടെ നിന്ന് അമേരിക്കയിലേക്ക് തിരിക്കും. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ശേഷം അടുത്ത മാസം രണ്ടാം വാരമായിരിക്കും മുഖ്യമന്ത്രി തിരിച്ചെത്തുക.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. ബുധനാഴ്ച ഓണ്‍ലൈനായി ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം അമേരിക്കയില്‍നിന്ന് പങ്കുചേരും.
