TRENDING:

അയ്യപ്പജ്യോതിയും വനിതാമതിലും ഒരു പോലെയെന്ന് കെ മുരളീധരൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അയ്യപ്പജ്യോതിയെയും വനിതാമതിലിനെയും ഒരേപോലെ കാണുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശബരിമലയിൽ ഭക്തർ കുറഞ്ഞത് ഭയം കാരണമാണെന്നും മുരളീധരൻ ആരോപിച്ചു. നിരോധനാജ്ഞ പിൻവലിച്ചാൽ ശാന്തമായ അന്തരീക്ഷമാണെന്ന സന്ദേശം ജനങ്ങൾക്ക് നല്കാൻ കഴിയുമെന്നും കെ മുരളീധരൻ പറഞ്ഞു.
advertisement

അയ്യപ്പജ്യോതിയും വനിതാമതിലും ഒരു പോലെയാണ്. ഒരു വിഭാഗം കപടഭക്തിയുടെ പേരിലും മറ്റൊരു വിഭാഗം വിശ്വാസത്തിന് എതിരെയുമാണ് മതിൽ തീർക്കുന്നത്. വർഗീയ മതിലാണ് സർക്കാർ ഉയർത്തുന്നത്. സാമുദായികസംഘടനകളെ ആർ എസ് എസ്‌ ആക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനത്തെയും വർഗീയവല്കരിക്കുകയാണെന്നും കെ മുരളീധരൻ ആരോപിച്ചു

പുനലൂരിൽ യുവാവിനെ സദാചാര ഗുണ്ടകൾ ആക്രമിച്ചു

അതേസമയം, വനിതാമതിലിൽ മത ന്യൂനപക്ഷങ്ങളെയും മതമേലധ്യക്ഷരെയും ക്ഷണിക്കാൻ തീരുമാനിച്ചു. എല്ലാ വിഭാഗങ്ങളെയും മതിലിന്‍റെ ഭാഗമാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് നിർദ്ദേശിച്ചു. ഹിന്ദു നവോത്ഥാന സംഘടനകളെ മാത്രം മതിലിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയ്യപ്പജ്യോതിയും വനിതാമതിലും ഒരു പോലെയെന്ന് കെ മുരളീധരൻ