TRENDING:

'ഈ ജഡ്ജിന്റെയൊക്കെ തലയ്ക്കകത്ത് എന്താ'; സുപ്രീം കോടതിക്കെതിരെ കെ സുധാകരന്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: ശബരിമല സത്രീ പ്രവേശന വിധി ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി സുപ്രീംകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement

തലയ്ക്ക് വെളിവില്ലാത്ത വിധി പുനപരിശോധിക്കണം. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ക്ഷേത്ര വിശ്വാസികളാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യം കോടതിക്ക് തീരുമാനിക്കാനാവില്ല. മറ്റൊരു വിധിവന്നു. ഭര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനല്ല, ഭര്‍ത്താവ് യജമാനനല്ല, ഈ ജഡ്ജിന്റെയൊക്കെ തലയ്ക്കകത്ത് എന്താണ്'- സുധാകരന്‍ ചോദിച്ചു.

'ദൈവം എന്നു പറയുന്നതു തന്നെ ഒരു സാങ്കല്‍പ്പിക വിശ്വാസമാണ്. നിയമംകൊണ്ട് വ്യാഖ്യാനിക്കാന്‍ കഴിയുന്നതല്ല ക്ഷേത്ര വിശ്വാസം. കോടതിയല്ല തീരുമാനിക്കേണ്ടത്. കോടതിക്ക് തോന്നുന്നതു പോലെ നിയമം വ്യാഖ്യാനിക്കാന്‍ അധികാരമുണ്ടോയെന്ന് കോടതി പുനപരിശോധിക്കണം. ഏതിലും കോടതി ഇടപെടുകയാണ്. മറ്റൊരു വിധിവന്നു. ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വതന്ത്രമായി ജീവിക്കാം. ഭാര്‍ത്താവ് ഭാര്യയുടെ ഉടമസ്ഥനല്ല. ഈ ജഡ്ജിന്റെയൊക്കെ തലയ്ക്കകത്ത് എന്താ. കുടുംബബന്ധമാണ് ഈ രാഷ്ട്രത്തിന്റെ അസ്ഥിത്വം. ഭാര്യ ഭാര്യയുടെ വഴിക്കും ഭര്‍ത്താവ് ഭര്‍ത്താവിന്റെ വഴിക്കും പോയാല്‍ കുടുംബബന്ധം നിലനില്‍ക്കുമോ. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി പരിശോധിക്കണം'- സുധാകരന്‍ ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഈ ജഡ്ജിന്റെയൊക്കെ തലയ്ക്കകത്ത് എന്താ'; സുപ്രീം കോടതിക്കെതിരെ കെ സുധാകരന്‍