രാഹുൽ ഗാന്ധിയെ കണ്ടതിൽ വളരെയധികം സന്തോഷവാനാണ് താൻ. രാഹുല്‍ ഗാന്ധി വിളിച്ച് സംസാരിച്ചു എന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ കോൺഗ്രസിന്റെ ഭാവിയെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. അദ്ദേഹം സംതൃപ്തനാണ്. തൃപ്തികരമായാണ് വിലയിരുത്തിയതെന്നും കെ സുധാകരൻ പറഞ്ഞു
സുധാകരനെ സന്ദർശിച്ചതിനെ കുറിച്ച് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. കേരള ജനതയ്ക്കായി ജീവിതകാലം മുഴുവൻ പോരാടിയ വ്യക്തിയാണ് കെ സുധാകരനെന്നും കോൺഗ്രസിന്റെ ശക്തിയും കൂറുമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം.
advertisement
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ കോൺഗ്രസ് നേതൃത്വത്തോട് പിണങ്ങിയ നിലപാടായിരുന്നു സുധാകരന്റേത്. ഇതിനിടെയാണ് കുടുംബസമേതം ഡൽഹിയിലെത്തി മുതിർന്ന നേതക്കാളെ സന്ദർശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 29, 2026 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഹുൽ ഗാന്ധി ചില ഉറപ്പുകൾ തന്നിട്ടുണ്ട്, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം': കെ സുധാകരൻ
