ഭാരതത്തിലെ ജനങ്ങൾ വൻഭൂരിപക്ഷം നൽകി തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയിൽ വെക്കാൻ പാടില്ലെന്ന താലിബാനിസം ബിജെപി അംഗീകരിച്ചു തരില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വാചാലരാകുന്ന ഇടത് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടമാടുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
advertisement
Also Read- ഓണത്തിന് പിന്നാലെ പനി രോഗികളുടെ എണ്ണം ഉയരുന്നു; പ്രതിദിന രോഗികൾ 50 % വർധിച്ചു; കോവിഡ് കേസുകളും കൂടി
നരേന്ദ്രമോദിയെ കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ മോദി @20ക്കെതിരായ വിലക്കിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പുസ്തക ഫെസ്റ്റ് സംഘടിപ്പിക്കും. യൂണിവേഴ്സിറ്റി അധികൃതർ വിലക്ക് പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിലെ ഡി-ലിറ്റ് വിവാദത്തിന് പിന്നാലെയാണിപ്പോൾ മോദി@20 പുസ്തക വിവാദമുയരുന്നത്. കാന്തപുരം അബൂബക്കർ മുസ്ല്യാർക്കും വെള്ളാപ്പള്ളി നടേശനും ഡി- ലിറ്റ് നൽകാൻ അടുത്തിടെ സിൻഡിക്കേറ്റിൽ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ പിന്നീട് വൈസ് ചാൻസലർ ഇത് നിഷേധിച്ചിരുന്നു.