TRENDING:

കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പിച്ച ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ ചിത്തിര ആട്ട വിളക്ക് സമയത്ത് പ്രശ്നമുണ്ടാക്കാന് പോയ സുരേന്ദ്രന്‍റെ നടപടി ന്യായീകരിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമാര്‍ശം.
advertisement

തൃ​ശൂ​രി​ൽ ഇ​ൻ​വെ​ർ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു

ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിയ്ക്കാന്‍ സുരേന്ദ്രനടക്കമുള്ളവര്‍ക്ക് ആര് അധികാരം നല്‍കിയെന്നും കോടതി ചോദിച്ചു. എന്നാല്‍ തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീര്‍ക്കാനുള്ള നടപടിയാണെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്. കേസില്‍ ഇന്ന് കൂടുതല്‍ വാദം കേട്ട ശേഷം വിധി പറയാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും