തൃ​ശൂ​രി​ൽ ഇ​ൻ​വെ​ർ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കു​ട്ടി​ക​ൾ മ​രി​ച്ചു

news18india
Updated: December 7, 2018, 10:39 AM IST
തൃ​ശൂ​രി​ൽ ഇ​ൻ​വെ​ർ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കു​ട്ടി​ക​ൾ മ​രി​ച്ചു
  • News18 India
  • Last Updated: December 7, 2018, 10:39 AM IST IST
  • Share this:
വടക്കാഞ്ചേരി: തൃ​ശൂ​രി​ൽ വീ​ട്ടി​ലെ ഇ​ൻ​വെ​ർ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു. തൃ​ശൂ​ർ മ​ലാ​ക്ക​യി​ലാ​ണ് സം​ഭ​വം. ഒ​രു കു​ട്ടി​ക്കും അ​ച്ഛ​നും അ​മ്മ​യ്ക്കും ഗു​ര​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി ഉണ്ടായത്. ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ് മിയ (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. പെട്ടെന്ന് ആളിപ്പടരുകയും വീടിനകം പൂർണമായി കത്തിനശിക്കുകയും ചെയ്തു. ഡാൻഡേഴ്സ് ജോ (46), ഭാര്യ ബിന്ദു (36), മൂത്തമകൾ സലസ് നിയ (12) എന്നിവർക്ക് പൊള്ളലേറ്റു. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയോധ്യാ വിധി പറഞ്ഞപ്പോൾ ഫൈസാബാദ് കോടതിയിൽ കുരങ്ങെത്തിയിരുന്നോ ?

വടക്കാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയപ്പോഴേയ്ക്കും വീട് പൂർണമായി നശിച്ചിരുന്നു. സലസ് നിയയും മരിച്ച ഡാൻഫിലീസും കുറ്റുമുക്ക് സാന്ദീപിനി സ്‌കൂൾ വിദ്യാർഥികളാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍