ഒക്ടോബർ 5ാം തീയതിയായിരുന്നു മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രന് അനുകൂല വിധി എത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‍പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നാണ് കേസ്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും കേസില്‍ പറയുന്നുണ്ട്.
ALSO READ: 'സത്യം ജയിച്ചു'; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ. സുരേന്ദ്രൻ
advertisement
അനൂകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി കെ സുരേന്ദ്രൻ എത്തിയിരുന്നു. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ് -ലീഗ് ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ളക്കേസിൽ കുടുക്കി ബിജെപിയെ താറടിക്കാൻ ശ്രമിച്ചുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.